Kochi: സ്വര്‍ണക്കടത്ത് കേസിലെ (Gold Smuggling Case) പ്രതി സ്വപ്‌ന സുരേഷിന്റെ (Swapna Suresh) കരുതല്‍ തടങ്കല്‍ ഹൈക്കോടതി (High Court) റദ്ദാക്കി. വ്യക്തമായ കാരണങ്ങൾ കൂടാതെയാണ് സ്വപ്നയുടെ കരുതൽ തടങ്കൽ (Preventive Detention) എന്ന് കണ്ടെത്തിയാണ് ഡിവിഷൻ ബഞ്ചിന്‍റെ ഉത്തരവ്. അതേസമയം കേസിലെ മറ്റൊരു പ്രതിയായ സരിത്തിന്റെ (Sarith) കരുതൽ തടങ്കൽ കോടതി ശരിവച്ചു.
കരുതൽ തടങ്കൽ കോടതി റദ്ദാക്കിയെങ്കിലും NIA കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ സ്വപ്‌നയ്ക്ക് ജയിലിന് പുറത്തിറങ്ങാനാവില്ല. സ്വർണ്ണക്കടത്തിൽ സ്വപ്ന തുടർച്ചയായി ഇടപെട്ടെന്നും, ഇനിയും അതിൽ ഏർപ്പെട്ടേക്കമെന്നുമുള്ള കസ്റ്റംസ് ശുപാർശയിലായിരുന്നു സ്വപ്ന സുരേഷിനെ കരുതൽ തടങ്കലിലാക്കിയത്. എന്നാൽ ഒരു വ്യക്തിയെ കരുതല്‍ തടങ്കലില്‍ വെക്കണമെങ്കില്‍ അയാള്‍ പുറത്തിറങ്ങിയാല്‍ സമാനമായ കുറ്റം ചെയ്യുമെന്ന് ഉറപ്പാക്കുന്ന രേഖകള്‍ ഹാജരാക്കുന്നതില്‍ വീഴ്ചയുണ്ടായതിനെ തുടര്‍ന്നാണ് സ്വപ്‌നയുടെ കരുതല്‍ തടങ്കല്‍ ഹൈക്കോടതി റദ്ദാക്കിയത്.
Also Read: അത് മോര്‍ഫിംഗല്ല, മന്ത്രിപുത്രനൊപ്പമുള്ള ചിത്രമെടുത്തത് ദുബായ് ഹോട്ടലില്‍ വച്ച് -സ്വപ്ന
സ്വപ്ന സുരേഷിന് പുറമെ സന്ദീപ് നായർ, സരിത് അടക്കമുള്ള കൂട്ട് പ്രതികളെയും തടങ്കലിലാക്കിയിരുന്നു. കൊഫെപോസ ചുമത്തിയത് നിയമ വിരുദ്ധമായെന്ന് ചൂണ്ടികാട്ടി സ്വപ്ന സുരേഷിന്‍റെ അമ്മ കുമാരി പ്രഭ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
Also Read: സ്വപ്ന സുരേഷിനെ ജയിലിൽ ചോദ്യം ചെയ്യാൻ ഇഡിയ്ക്ക് അനുമതി
സ്വപ്നയെ കരുതല്‍ തടങ്കലില്‍ (Preventive Detention) വെക്കുമ്പോള്‍ തന്നെ അവര്‍ NIA കേസിലെ ജുഡീഷ്യല്‍ റിമാന്‍ഡില്‍ (Judicial Remand) തുടരുകയായിരുന്നു. ഈ കാര്യം ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി (High Court) കരുതല്‍ തടങ്കല്‍ റദ്ദാക്കിയത്. നാളെയാണ് സ്വപ്‌നയുടെ കരുതല്‍ തടങ്കല്‍ അവസാനിക്കാനിരുന്നത്. ഒരുവര്‍ഷത്തെ കരുതല്‍ തടങ്കലായിരുന്നു നേരത്തെ ഏര്‍പ്പെടുത്തിയിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...