സ്വര്‍ണക്കടത്ത്‌ കേസ് : എം. ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും....

  UAE കോണ്‍സുലേറ്റ് വഴ നടന്ന സ്വര്‍ണക്കടത്ത് കേസ്  (Gold Smuggling Case) അന്വേഷണത്തിന്‍റെ  ഭാഗമായി മുന്‍ IT സെക്രട്ടറി എം ശിവശങ്കറിനെ NIA ചോദ്യം ചെയ്തു. 

Last Updated : Jul 28, 2020, 06:24 AM IST
സ്വര്‍ണക്കടത്ത്‌ കേസ് : എം. ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്  ഇന്നും തുടരും....

കൊച്ചി:  UAE കോണ്‍സുലേറ്റ് വഴ നടന്ന സ്വര്‍ണക്കടത്ത് കേസ്  (Gold Smuggling Caseഅന്വേഷണത്തിന്‍റെ  ഭാഗമായി മുന്‍ IT സെക്രട്ടറി എം ശിവശങ്കറിനെ NIA ചോദ്യം ചെയ്തു. 

കൊച്ചിയിലായിരുന്നു 9 മണിക്കൂര്‍നീണ്ട ചോദ്യം ചെയ്യല്‍.   ചൊവ്വാഴ്ച  വീണ്ടും  ഹാജരാകണമെന്നാണ് നിർദേശ൦. 

രാവിലെ പത്തിനാരംഭിച്ച ചോദ്യം ചെയ്യലില്‍ എന്‍ഐഎയുടെ ദക്ഷിണേന്ത്യന്‍ മേധാവി കെ ബി വന്ദന  ഉള്‍പ്പെടെയുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. പല ചോദ്യങ്ങൾക്കും കൃത്യമായ മറുപടി നൽകാൻ കഴിഞ്ഞിട്ടില്ലെന്നാണു റിപ്പോര്‍ട്ട്.  

നേരത്തേ തിരുവനന്തപുരത്തുവെച്ച് അഞ്ചുമണിക്കൂർ എൻ.ഐ.എ. ചോദ്യംചെയ്തിരുന്നു. തിങ്കളാഴ്ച രാവിലെ ഒന്‍പതരയോടെയാണ് ശിവശങ്കര്‍ തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലെത്തിയത്. എന്‍ഐഎ ഓഫീസിനുമുന്നില്‍ കാത്തുനിന്ന  മാധ്യമപ്രവര്‍ത്തകരോട് യാതൊരു വിധ പ്രതികരണവും അദ്ദേഹം നടത്തിയില്ല 

അതേസമയം, ശിവശങ്കറെ കേസില്‍ പ്രതിചേര്‍ക്കാനാവശ്യമായ ഒരു  തെളിവും എന്‍ഐഎക്ക് ലഭിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്‍റെ  അഭിഭാഷകന്‍ എസ് രാജീവ് മാധ്യമങ്ങളോട് പ്രതികരിച്ചു. വളരെ ആത്മവിശ്വാസത്തോടെയാണ്  ചോദ്യം ചെയ്യലിന് ഹാജരായതെന്നും കള്ളക്കടത്തില്‍ ശിവശങ്കറിന് പങ്കില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.

പ്രതികളായ സ്വപ്നയും സരിത്തുമായി ഇക്കാര്യത്തില്‍ ബന്ധപ്പെട്ടിട്ടില്ല. എന്‍ഐഎയുടെ അന്വേഷണത്തില്‍ പൂര്‍ണവിശ്വാസമുണ്ട്. ചോദ്യം ചെയ്യലിനോട് പൂര്‍ണമായി സഹകരിക്കും. വീണ്ടും ചോദ്യം ചെയ്യുന്നതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും കേസില്‍ ശിവശങ്കര്‍ സാക്ഷിയാകുമോ എന്ന വിഷയത്തില്‍ അന്വേഷണ ഏജന്‍സിയാണ് തീരുമാനമെടുക്കേണ്ടതെന്നും അഭിഭാഷകന്‍ പറഞ്ഞു.

Also read: സ്വർണ്ണക്കടത്ത് കേസ്: ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ തുടരുന്നു..!

കേസുമായി ശിവശങ്കറിന് പ്രകടമായ ബന്ധമുണ്ടെന്ന് കരുതുന്നില്ല. മുന്‍കൂര്‍ ജാമ്യത്തിന്‍റെ ആവശ്യമില്ല. ചോദ്യം ചെയ്യല്‍ വരും ദിവസങ്ങളില്‍ വീണ്ടും തുടര്‍ന്നേക്കാം. അതില്‍ തെറ്റില്ല. കേസിലെ മുഖ്യപ്രതികളിലൊരാളായ സരിത് ശിവശങ്കറിനെതിരെ മൊഴി നല്‍കിയിട്ടില്ലെന്നും എസ്. രാജീവ് കൂട്ടിച്ചേര്‍ത്തു. 
നിയമവിരുദ്ധമായ കാര്യങ്ങളിലൊന്നും ഇടപെട്ടിട്ടില്ലെന്നും അതിനാല്‍ തന്നെ ശിവശങ്കര്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും അഭിഭാഷകന്‍ എസ്. രാജീവ് വ്യക്തമാക്കി. ശിവശങ്കറുമായി താന്‍ ഇതുവരെ കൂടിയാലോചന നടത്തിയിട്ടില്ലെന്നും കാര്യങ്ങള്‍ അദ്ദേഹത്തിന് തന്നെ ബോധ്യപ്പെടുത്താന്‍ കഴിയുമെന്നും ഒരു വക്കീലിന്റെ സഹായം തേടിയെന്ന ആരോപണം ഇല്ലാതിരിക്കാനാണ് കൂടിക്കാഴ്ച ഒഴിവാക്കിയതെന്നും അഭിഭാഷകന്‍ പറഞ്ഞു.

Trending News