Gold smuggling case: സ്വപ്നയും റമീസും ഒരേ സമയം ആശുപത്രിയിൽ..? റിപ്പോർട്ട് തേടി ജയിൽ വകുപ്പ്

നെഞ്ചുവേദനയെ തുടർന്ന് ഇത് രണ്ടാമത്തെ പ്രാവശ്യമാണ് സ്വപ്നയെ ആശുപത്രിയിലേക്ക് പ്രവേശിച്ചത്.  

Last Updated : Sep 14, 2020, 01:43 PM IST
    • തൃശൂര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുമായി സംസാരിച്ച് ഇവരുടെ ആരോഗ്യനിലയെക്കുറിച്ചുള്ള റിപ്പോര്‍ട്ടു നല്‍കണമെന്നാണ് ജയിൽ വകുപ്പിന്റെ നിര്‍ദേശം.
    • ഇരുവരുടേയും ആശുപത്രിവാസം സംബന്ധിച്ച് പല ആരോപനങ്ങളും ഉയരുന്ന സാഹചര്യത്തിലാണ് റിപ്പോർട്ട് ആവശ്യപ്പെട്ട് ജയിൽ മേധാവി നിർദ്ദേശം നൽകിയിരിക്കുന്നത്.
Gold smuggling case: സ്വപ്നയും റമീസും ഒരേ സമയം ആശുപത്രിയിൽ..? റിപ്പോർട്ട് തേടി ജയിൽ വകുപ്പ്

തൃശൂർ:  സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതികളായ സ്വപ്ന സുരേഷും കെ.ടി. റാമീസും ഒരേ സമയം ആശുപത്രിയിൽ ചികിത്സ തേടിയതിൽ റിപ്പോർട്ട് തേടി ജയിൽ വകുപ്പ്. വിയ്യൂർ മെഡിക്കൽ ഓഫീസറോടാണ് ജയിൽ വകുപ്പ് റിപ്പോർട്ട് തേടിയിരിക്കുന്നത്.  

തൃശൂര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുമായി സംസാരിച്ച് ഇവരുടെ ആരോഗ്യനിലയെക്കുറിച്ചുള്ള റിപ്പോര്‍ട്ടു നല്‍കണമെന്നാണ് ജയിൽ വകുപ്പിന്റെ നിര്‍ദേശം. ഇരുവരുടേയും ആശുപത്രിവാസം സംബന്ധിച്ച്  പല ആരോപനങ്ങളും ഉയരുന്ന സാഹചര്യത്തിലാണ് റിപ്പോർട്ട് ആവശ്യപ്പെട്ട് ജയിൽ മേധാവി നിർദ്ദേശം നൽകിയിരിക്കുന്നത്.  

Also read: കെ ടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യും; രാജി ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്‍റെ സെക്രട്ടേറിയറ്റ് മാര്‍ച്ച്‌ ഇന്ന്

നെഞ്ചുവേദനയെ തുടർന്ന് ഇത് രണ്ടാമത്തെ പ്രാവശ്യമാണ് സ്വപ്നയെ ആശുപത്രിയിലേക്ക് പ്രവേശിച്ചത്. മാനസിക സമ്മർദ്ദത്തെ തുടർന്നുള്ള ശാരീരികാസ്വാസ്ത്യമായിരുന്നു  സ്വപ്നയ്ക്ക് ഉണ്ടായിരുന്നതെന്നും ഇസിജിയിൽ നേരിയ വ്യത്യാസമാണ് ഉണ്ടായിരുന്നതെന്നും അന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. ശേഷം  6 ദിവസത്തെ ചികിത്സകഴിഞ്ഞാണ്  ഇവർ ആശുപത്രിയിൽ നിന്നും മടങ്ങിയത്.   

വീണ്ടും നെഞ്ചുവേദനയാണെന്നും പറഞ്ഞാണ് ഈ രാത്രി സ്വപ്നയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  എന്നാൽ കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെന്നും ഡോക്ടർമാർ പറഞ്ഞു.  ഇതിനിടയിൽ ആദ്യം സ്വപ്ന ആശുപത്രിയിൽ അഡ്മിറ്റായപ്പോൾ നിരവധി ഫോൺകോളുകൾ ചെയ്തിരുന്നുവെന്നും പല ഉന്നതരുമായി  ബന്ധപ്പെട്ടിരുന്നുവെന്നും ആരോപണമുയർന്നിട്ടുണ്ട്.  തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ ഉന്നതരുമായിട്ടാണ് ഇവർ ഫോണിൽ സംസാരിച്ചത്.  

അതേസമയം സ്വപ്നയ്ക്ക്  പിന്നാലെ റമീസിനേയും ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്,  വയറുവേദനയെ തുടർന്നാണ്  മെഡിക്കൽ കോളേജിലേയ്ക്ക് ഇയാളെ പ്രവേശിപ്പിച്ചത്.  

Trending News