മുഖ്യമന്ത്രിയുടെ രാജി ആവശ്യം;ഉപവാസ സമരവുമായി സുരേന്ദ്രന്‍!

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതികളുമായി മുഖ്യമന്ത്രി പിണറായി വിജയന് ബന്ധമുണ്ടെന്ന് ബിജെപി ആരോപിക്കുന്നു.

Last Updated : Aug 23, 2020, 06:07 AM IST
  • മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുക എന്ന ആവശ്യം ഉന്നയിച്ച് ബി.ജെ.പി
    സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഉപവസിക്കും
  • മുഖ്യമന്ത്രി ദേശവിരുദ്ധർക്ക് താവളമൊരുക്കിയെന്ന്‍ ബിജെപി
  • ഉപവാസ സമരം മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് വെർച്ച്വലായി ഉദ്ഘാടനം ചെയ്യും
  • കേന്ദ്ര വിദേശ-പാർലമെന്ററി കാര്യ സഹമന്ത്രി വി.മുരളീധരൻ മുഖ്യപ്രഭാഷണം നടത്തും
മുഖ്യമന്ത്രിയുടെ രാജി ആവശ്യം;ഉപവാസ സമരവുമായി സുരേന്ദ്രന്‍!

തിരുവനന്തപുരം:സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതികളുമായി മുഖ്യമന്ത്രി പിണറായി വിജയന് ബന്ധമുണ്ടെന്ന് ബിജെപി ആരോപിക്കുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്ത് കാരുടെ കേന്ദ്രമായിരുന്നെന്ന് തെളിയിക്കുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.
ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും ബിജെപി പറയുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജി ആവശ്യപെട്ട് ബിജെപി നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ 
ഉപവാസ സമരം നടത്തും.
ദേശവിരുദ്ധർക്ക് താവളമൊരുക്കിയ  മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുക എന്ന ആവശ്യം ഉന്നയിച്ച് ബി.ജെ.പി 
സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഇന്ന് തലസ്ഥാനത്ത് ഉപവസിക്കും. 

Also Read:മുഖ്യമന്ത്രി 'കുമ്പിടി'യെ പോലെ പെരുമാറുകയാണെന്ന് കെ സുരേന്ദ്രന്‍!

തിരുവനന്തപുരം സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടക്കുന്ന ഉപവാസ സമരം മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് വെർച്ച്വലായി ഉദ്ഘാടനം ചെയ്യും
.അഴിമതിയിൽ മുങ്ങിക്കുളിച്ച സംസ്ഥാന സർക്കാരിനെതിരെ ആഗസ്റ്റ് 2 മുതൽ ബി.ജെ.പിയുടെ മുതിർന്ന നേതാക്കൾ നടത്തുന്ന ഉപവാസ സമരത്തിൻെറ 
സമാപനമാണ് തിരുവനന്തപുരത്ത് കെ.സുരേന്ദ്രൻ നിർവഹിക്കുക. കേന്ദ്ര വിദേശ-പാർലമെന്ററി കാര്യ സഹമന്ത്രി വി.മുരളീധരൻ മുഖ്യപ്രഭാഷണം നടത്തും. 
മുൻ സംസ്ഥാന പ്രസിഡന്റ് സി.കെ പദ്മനാഭൻ അദ്ധ്യക്ഷത വഹിക്കും. രാവിലെ 10 മുതൽ വൈകുന്നേരം 5 വരെയാണ് ഉപവാസ സമരം. 
വൈകുന്നേരം നാലുമണിക്ക് എറണാകുളം ജില്ലാ കമ്മിറ്റിയുടെ വെർച്ച്വൽ റാലി ഒ.രാജഗോപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
തുടര്‍ സമര പരിപാടികള്‍ക്ക് ബിജെപി കോര്‍ കമ്മറ്റി രൂപം നല്‍കുമെന്നും ബിജെപി നേതൃത്വം അറിയിച്ചു.

 

More Stories

Trending News