തിരുവനന്തപുരം: സ്കൂളിലേക്ക് പോകുന്ന വഴിയിൽ നിറയെ കാടും പടർപ്പും കയറിയതോടെ ശുചീകരിക്കാൻ വാട്സാപ്പ് കൂട്ടായ്മകളൊരുക്കേണ്ടി വന്ന കഥയാണ് ഒരു കൂട്ടം നാട്ടുകാർക്ക് പറയാനുള്ളത്. പഞ്ചായത്തിനോടും അധികൃതരോടും പരാതി പറഞ്ഞ് മടുത്തതോടെയാണ് ശുചീകരണത്തിന് നാട്ടുകാർ തന്നെ രംഗത്ത് ഇറങ്ങിയത്. പിന്നീട് വാട്സാപ്പ് കൂട്ടായ്മകളൊരുക്കി പ്രവർത്തനം.
കഥയിങ്ങനെ...
സമീപത്തെ അംബേദ്കർ കോളനിയിൽ നിന്നും മലമാരി സർക്കാർ എൽ പി എസ് സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികളും പ്രദേശത്തെ നാട്ടുകാരുമടക്കം നിരവധി പേരാണ് ഭയപ്പെട്ട് നേരത്തെ ഇതുവഴി നടന്നു പോയിരുന്നത്. ആദ്യം റോഡ് വൃത്തിയാക്കാൻ തൊഴിലുറപ്പ് തൊഴിലാളികളെ ഉൾപ്പെടുത്തിയെങ്കിലും കാട് വെട്ടണമെന്ന് പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിനോട് നാട്ടുകാരും സ്കൂൾ അധികൃതരും ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, അതിന് മാർഗമില്ലെന്നായിരുന്നു ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിരുന്ന മറുപടി.
സകൂൾ തുറക്കാൻ തീരുമാനിച്ചതോടെ കല്ലറ ഗ്രാമ പഞ്ചായത്തിലെ വില്ലേജ് എക്സ്റ്റെൻഷൻ ഓഫീസർ സനൽകുമാറിന്‍റെ നേതൃത്വത്തിൽ പാലോട് കൈത്താങ്ങ് കൂട്ടായ്മയും, എന്‍റെ നാട് വാട്സ്ആപ്പ് കൂട്ടായ്മയും ചേർന്ന് റോഡിനിരുവശവുമുള്ള കാട് വെട്ടി തെളിക്കുകയായിരുന്നു. താമസിക്കാതെ നെടുമങ്ങാട് പാലോട് മലമാരി എൽ.പി.എസ് സ്കൂളിലേക്കുള്ള കാട് കയറിയ റോഡ് ക്ലീൻ. സംഭവത്തിന് വാട്സാപ്പ് കൂട്ടായ്മയിലൂടെ പരിഹാരം കാണാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ഒരു കൂട്ടം ചെറുപ്പക്കാർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...