കോട്ടയം: സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനത്തുനിന്ന് ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജിനെ സര്‍ക്കാരും കായികമന്ത്രിയും ചേര്‍ന്ന് പുകച്ചു പുറത്തുചാടിച്ചുവെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കായികതാരങ്ങള അപമാനിച്ചു പുറത്താക്കുന്നത് ശരിയല്ല. സ്പോര്‍ട്സ് കൗണ്‍സിലിനെ രാഷ്ട്രീയ മുക്തമാക്കിയത് യു.ഡി.എഫാണെന്നും അദേഹം പറഞ്ഞു.കോട്ടയം പ്രസ് ക്ലബില്‍ നടന്ന മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജിവയ്ക്കുന്ന കാര്യംതന്നെ വിളിച്ച് അറിയിച്ചിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ നിരവധി ആക്രമണങ്ങളാണ് അരങ്ങേറിയത്. കണ്ണൂരില്‍ മാത്രം 48 ഓളം അക്രമങ്ങളാണു യുഡിഎഫ് ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരേ നടന്നത്. അക്രമണങ്ങളില്‍ പ്രതിഷേധിച്ച യുവജന സംഘടനകളിലെ പ്രവര്‍ത്തകരെയും പോലീസ് തല്ലിച്ചതച്ചു. പോലീസില്‍നിന്നു യുഡിഎഫ് പ്രവര്‍ത്തകര്‍ക്കു നീതി ലഭിക്കുന്നില്ലെന്നും സര്‍ക്കാരിന്റെ അറിവോടെയാണോ ആക്രമണമെന്നു മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.