സ്ത്രീവിരുദ്ധ പരാമർശം: നടപടിയെടുക്കണമെന്ന് ഗവർണർ; പെൺകുട്ടികളെ സംരക്ഷിക്കാൻ തയ്യാറാകണം

സ്ത്രീവിരുദ്ധ പരാമർശം: നടപടിയെടുക്കണമെന്ന് ഗവർണർ; പെൺകുട്ടികളെ സംരക്ഷിക്കാൻ തയ്യാറാകണം

Written by - Zee Malayalam News Desk | Last Updated : May 12, 2022, 04:23 PM IST
  • ഹിജാബ് ധരിച്ചു വന്ന പെൺകുട്ടിയെ വിലക്കിയത് ശരിയായില്ലെന്നും ഗവർണർ വ്യക്തമാക്കി
  • സമസ്ത നേതാവിനെതിരെ സ്വമേധയാ കേസെടുക്കണം
  • സംഭവം അപലപനീയമാണെന്ന് കഴിഞ്ഞദിവസം വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി വ്യക്തമാക്കിയിരുന്നു
സ്ത്രീവിരുദ്ധ പരാമർശം: നടപടിയെടുക്കണമെന്ന് ഗവർണർ; പെൺകുട്ടികളെ സംരക്ഷിക്കാൻ തയ്യാറാകണം

തിരുവനന്തപുരം: സമസ്ത നേതാവിൻ്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മത നേതാവിൽ നിന്നുണ്ടായത് പെൺകുട്ടിയെ അപമാനിക്കുന്ന സമീപനം. രാഷ്ട്രീയ നേതാക്കൾ മൗനം പാലിക്കുകയാണ്. ഗുരുതര കുറ്റകൃത്യമായിട്ടും എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നും ഗവർണർ ചോദിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ പെൺകുട്ടികളെ സംരക്ഷിക്കാൻ മതനേതാക്കൾ തയ്യാറാകണമെന്ന് ഗവർണർ പറഞ്ഞു. ഗുരുതരമായ കുറ്റകൃത്യമാണ് സമസ്ത മത നേതാവ് ചെയ്തിരിക്കുന്നത്. അത്തരക്കാർക്കെതിരെ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നും ഗവർണർ ചോദിച്ചു.

പെൺകുട്ടികൾ ശക്തരാണെങ്കിലും അവരെ അപമാനിക്കാനുള്ള അവകാശം ആർക്കുമില്ല.മൗലിക അവകാശങ്ങളുടെ ലംഘനമാണ് നടന്നത്. സമസ്ത നേതാവിനെതിരെ സ്വമേധയാ കേസെടുക്കണം. ഹിജാബ് ധരിച്ചു വന്ന പെൺകുട്ടിയെ വിലക്കിയത് ശരിയായില്ലെന്നും ഗവർണർ വ്യക്തമാക്കി.

ഹിജാബല്ല യഥാർത്ഥ വിഷയം. സ്ത്രീകളെ നാല് ചുവരുകൾക്ക് ഉള്ളിൽ തളച്ചിടാൻ ശ്രമം നടക്കുന്നത്. അത് കേരളീയ സമൂഹം അനുവദിക്കില്ല. ഇത്തരക്കാരാണ് ഇസ്ലാമോഫോബിയ പടർത്തുന്നതെന്നും ഗവർണർ പറഞ്ഞു. പെരിന്തല്‍മണ്ണ പനങ്കാങ്കരക്കടുത്തുള്ള മദ്രസാ വാര്‍ഷിക പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പുരസ്‌കാരം ഏറ്റുവാങ്ങാനായി വേദിയിലേക്ക് ക്ഷണിക്കവേയായിരുന്നു മത നേതാവിൻ്റെ പ്രതികരണമുണ്ടായത്. ഇത്, പിന്നീട് വിവാദങ്ങൾക്ക് വഴിവെക്കുകയായിരുന്നു..

സംഭവം അപലപനീയമാണെന്ന് കഴിഞ്ഞദിവസം വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി വ്യക്തമാക്കിയിരുന്നു. സമൂഹത്തെ നൂറ്റാണ്ടുകള്‍ക്ക് പിന്നിലേക്ക് പിന്തിരിഞ്ഞു നടത്തിക്കാനുള്ള മതനേതൃത്വത്തിന്റ നീക്കങ്ങള്‍ക്കെതിരേ സമൂഹ മനഃസാക്ഷി ഉണരണമെന്നും അവർ അഭിപ്രായപ്പെട്ടിരുന്നു. വിഷയത്തിൽ ബാലാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News