Muvattupuzha: മൂവാറ്റുപുഴ രണ്ടാര്‍കരയില്‍ കുളിക്കാനിറങ്ങിയ മുത്തശിയും കൊച്ചുമകളും മുങ്ങിമരിച്ചു

Drowned to death: കിഴക്കേക്കുടിയിൽ ആമിന (60) കൊച്ചുമകൾ ഫ‍‍ർഹ ഫാത്തിമ (12) എന്നിവരാണ് മരിച്ചത്.

Written by - Zee Malayalam News Desk | Last Updated : Apr 5, 2024, 04:44 PM IST
  • രണ്ടാർകരയിൽ കുളിക്കാനിറങ്ങിയ മുത്തശിയും കൊച്ചുമകളും മുങ്ങിമരിച്ചു
  • മറ്റൊരു കൊച്ചുമകൾ ഫന ഫാത്തിമ വെന്റിലേറ്ററിൽ ചികിത്സയിലാണ്
Muvattupuzha: മൂവാറ്റുപുഴ രണ്ടാര്‍കരയില്‍ കുളിക്കാനിറങ്ങിയ മുത്തശിയും കൊച്ചുമകളും മുങ്ങിമരിച്ചു

എറണാകുളം: മൂവാറ്റുപുഴയിൽ കുളിക്കാനിറങ്ങിയ മുത്തശിയും കൊച്ചുമകളും മുങ്ങി മരിച്ചു. കിഴക്കേക്കുടിയിൽ ആമിന (60) കൊച്ചുമകൾ ഫ‍‍ർഹ ഫാത്തിമ (12) എന്നിവരാണ് മുങ്ങി മരിച്ചത്. ഫർഹയുടെ സഹോദരി ഫന ഫാത്തിമ വെന്റിലേറ്ററിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്.

രണ്ടാർകരയിൽ നെടിയാമല കടവിലാണ് അപകടമുണ്ടായത്. തുണി അലക്കുന്നതിനും കുളിക്കുന്നതിനുമായാണ് വയോധികയും കൊച്ചുമക്കളും എത്തിയത്. ഇവർ പതിവായി ഇവിടെ തുണി അലക്കാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

അപകടത്തിൽപ്പെടാനുണ്ടായ സാഹചര്യം വ്യക്തമായിട്ടില്ല. രണ്ട് പേർ പുഴയിൽ അപകടത്തിൽപ്പെട്ടുവെന്ന് പ്രദേശവാസികളായ സ്ത്രീകൾ തൊട്ടടുത്ത പെയിന്റിങ് തൊഴിലാളികളെ അറയിക്കുകയായിരുന്നു. തൊഴിലാളികളാണ് ആദ്യം ഇവിടേക്കെത്തി രക്ഷാപ്രവർത്തനം നടത്തിയത്. വയോധികയെയും ഒരു കുട്ടിയെയും രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. എന്നാൽ ഒരു കുട്ടി കൂടി ഉണ്ടെന്ന് ഇവർക്ക് അറിയില്ലായിരുന്നു.

ALSO READ: വാല്‍പ്പാറയില്‍ കാട്ടുപോത്തിൻറെ ആക്രമണം; തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം

വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോഴാണ് ഒരു കുട്ടി കൂടി ഉണ്ടെന്ന് അറിഞ്ഞത്. തുടർന്നാണ് രക്ഷാപ്രവർത്തനം നടത്തി മൂന്നാമത്തെയാളെ പുറത്തെടുത്തത്. രണ്ട് പേർ മരണപ്പെട്ടു. ഒരു കുട്ടി ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News