K N Balagopal: ‘കെഎസ്ആര്‍ടിസിയ്ക്ക് 30 കോടി രൂപ കൂടി അനുവദിച്ചു’: കെ എൻ ബാല​ഗോപാൽ

 കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളവും പെന്‍ഷനുമടക്കം മുടക്കം കൂടാതെ വിതരണം ചെയ്യാൻ വേണ്ടിയാണ് സ‍ര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jul 6, 2024, 02:47 PM IST
  • ഇപ്പോള്‍ പ്രതിമാസം 50 കോടി രൂപയെങ്കിലും കോര്‍പ്പറേഷന് സര്‍ക്കാര്‍ സഹായമായി നല്‍കുന്നുണ്ട്.
  • ഈ സര്‍ക്കാര്‍ ഇതുവരെ 5747 കോടി രൂപ കോർപറേഷന്‌ സഹായമായി കൈമാറിയെന്നും അദ്ദേഹം പറഞ്ഞു.
K N Balagopal: ‘കെഎസ്ആര്‍ടിസിയ്ക്ക് 30 കോടി രൂപ കൂടി അനുവദിച്ചു’: കെ എൻ ബാല​ഗോപാൽ

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയ്ക്ക്  30 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 20 കോടി രൂപ കഴിഞ്ഞ മാസം അവസാനം നൽകിയിരുന്നു. കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളവും പെന്‍ഷനുമടക്കം മുടക്കം കൂടാതെ വിതരണം ചെയ്യാൻ വേണ്ടിയാണ് സ‍ര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നത്. ഇപ്പോള്‍ പ്രതിമാസം 50 കോടി രൂപയെങ്കിലും കോര്‍പ്പറേഷന് സര്‍ക്കാര്‍ സഹായമായി നല്‍കുന്നുണ്ട്. ഈ സര്‍ക്കാര്‍ ഇതുവരെ 5747 കോടി രൂപ കോർപറേഷന്‌ സഹായമായി കൈമാറിയെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

എൻഎച്ച്‌എമ്മിനും ആശ പ്രവർത്തകർക്കുമായി  55 കോടി രുപ അനുവദിച്ചു

എൻഎച്ച്‌എമ്മിനും ആശ പ്രവർത്തകർക്കുമായി  55 കോടി രുപ അനുവദിച്ചു. പദ്ധതിയിലെ കേന്ദ്ര വിഹിതം നിഷേധിക്കുന്ന സാഹചര്യത്തിൽ എൻഎച്ച്‌എം ജീവനക്കാരുടെ  ശമ്പളം വിതരണം അടക്കമുള്ള കാര്യങ്ങൾക്കായാണ്‌ 45 കോടി രൂപ അനുവദിച്ചത്‌. ആശ വർക്കർമാരുടെ ഇൻസെന്റീവ്‌ വിതരണത്തിന്‌ 10 കോടിയും നൽകി.

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ദേശീയ ആരോഗ്യ ദൗത്യ(എൻഎച്ച്‌എം)ത്തിന്‌ കേന്ദ്ര സർക്കാർ ഫണ്ട്‌ അനുവദിക്കാത്തതുമൂലം ജീവനക്കാരുടെ ശമ്പളം അടക്കം മുടങ്ങുന്ന സ്ഥിതിയാണ്‌. അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി മേഖലകളിലായി ഡോക്ടർമാർ ഉൾപ്പെടെ 14,000ൽപരം ജീവനക്കാർ സംസ്ഥാനത്ത്‌ എൻഎച്ച്‌എമ്മിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. ഇതിൽ ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരുമടക്കം ഉൾപ്പെടുന്നു. ഇതിനുപുറമെ 26,000 ആശ വർക്കർമാരുമുണ്ട്‌.

കേന്ദ്ര ഫണ്ടും സംസ്ഥാന വിഹിതവും ഉപയോഗിച്ചാണ്‌ എൻഎച്ച്‌എം പ്രവർത്തിക്കുന്നത്‌. കഴിഞ്ഞവർഷം പദ്ധതിച്ചെലവ്‌ മുഴുവൻ സംസ്ഥാനം വഹിക്കേണ്ട സ്ഥിതിയായിരുന്നു  സംസ്ഥാന സർക്കാർ നൽകിയ സഹായത്താലാണ് പദ്ധതി പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്.  നിലവിൽ ജീവനക്കാരുടെ ശമ്പളവും  ആശ വർക്കർമാർക്കും പ്രതിഫലവുമടക്കം കുടിശികയാകുന്ന സാഹചര്യത്തിലാണ്‌ അടിയന്തിരമായി സംസ്ഥാന   സഹായം അനുവദിക്കാൻ തീരുമാനിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News