കണ്ണൂർ: കണ്ണൂർ കണ്ണാടിപ്പറമ്പ് സ്വദേശി സി വി സുരേന്ദ്രന്‍റെ ജീവനും ജീവിതവും ചിത്രങ്ങളാണ്. ഈ കലാകാരന്‍റെ ചിത്രങ്ങളിൽ സ്വന്തം ജീവന്‍റെ തുടിപ്പുണ്ടെന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിയല്ല. മരണക്കിടക്കയിൽ നിന്നും ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ ചിത്രങ്ങളുടെ പ്രദർശനവുമായാണ് സുരേന്ദ്രൻ തളിപ്പറമ്പിൽ ഹാപ്പിനസ് ഫെസ്റ്റിവലിനെത്തിയത്.
16ആം വയസ്സിൽ സ്പൈനൽ മസ്കുലാർ അട്രോഫി ബാധിച്ച് തളർന്നു പോയതാണ് ഇദ്ദേഹം. ചിത്രങ്ങളിലൂടെ പൊരുതിനേടിയ ജീവിതമാണ് സുരേന്ദ്രന്‍റേത്. സഹനശക്തിയും ക്ഷമയും കൈമുതലാക്കി ആയിരത്തിലധികം ചിത്രങ്ങൾ വരച്ചു ഇദ്ദേഹം. കേരളത്തിനകത്തും പുറത്തുമായി 26 ഓളം പ്രദർശനങ്ങൾ നടത്തി.
ആദ്യകാലത്ത് പേനകൊണ്ടായിരുന്നു ചിത്രരചന. പിന്നീട് അക്രിലിക്കിലേക്ക് മാറി. അസുഖം പലപ്പോഴും മൂർധന്യാവസ്ഥയിലെത്തിയപ്പോഴും സ്വപ്നങ്ങൾക്ക് പ്രതീക്ഷയുടെ വർണം നൽകി ഈ 49 കാരൻ. കൊവിഡ് കാലം തീർത്ത പ്രതിസന്ധികളിൽ തുണയായയും ചിത്രങ്ങൾ തന്നെ.
എല്ലാ വിഭാഗക്കാർക്കും ഇഷ്ട്ടപ്പെടുന്ന തരത്തിലുള്ള ചിത്രങ്ങളും വരക്കുമെങ്കിലും സ്ത്രീ സുരക്ഷയെ പ്രതിപാദിക്കുന്നവയാണധികവും. 500 രൂപ മുതൽ 25000 രൂപ വരെയാണ് ചിത്രങ്ങളുടെ വില. കേരളത്തിന് പുറത്ത് കൂടുതൽ സ്വീകാര്യത ലഭിക്കുന്നതായി ഇദ്ദേഹം പറയുന്നു.
Read Also: Kerala NIA Raid : സംസ്ഥാനത്ത് എൻഐഎ റെയ്ഡിൽ മൂന്ന് പേർ കൂടി കസ്റ്റഡിയിൽ
കേരള ചിത്രകലാ പരിഷത്തും ലളിതകലാ അക്കാദമിയും പ്രോത്സാഹനങ്ങൾ നൽകുന്നുണ്ട്. സുഹൃത്തുക്കൾ നൽകുന്ന പിന്തുണയാണ് ഇദ്ദേഹത്തിന്‍റെ കരുത്ത്. അമ്മയും സഹോദരങ്ങളും നൽകുന്ന പിന്തുണയും കൂട്ടിനുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...