പോപ്പുലർ ഫ്രണ്ട് ഹർത്താൽ: കണ്ണൂരിൽ ഒരാൾ കൂടി പിടിയിൽ; അറസ്റ്റിലായത് പ്രാദേശിക നേതാവ് മുഹമ്മദ് അബ്ദുള്ള

പുലർച്ചെ നാല് മണിയോടെ പയ്യന്നൂർ എസ്.ഐ വിജേഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കോട്ടക്കലിൽ നിന്നും മുഹമ്മദ് അബ്ദുള്ളയെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത പ്രതിയെ പയ്യന്നൂരിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

Edited by - Zee Malayalam News Desk | Last Updated : Dec 30, 2022, 04:30 PM IST
  • കോട്ടക്കലിൽ എഞ്ചിനീയറിങ്ങ് കോളേജിൽ മെക്കാനിക്ക് എഞ്ചിനിയറിങ്ങ് ഗസ്റ്റ് ലക്ചറായി ജോലി ചെയ്തുവരികയായിരുന്നു മുഹമ്മദ് അബ്ദുള്ള.
  • പ്രധാപ്പെട്ട പല നേക്കാളെയും അറസ്റ്റ് ചെയ്യുകയും ആയുധങ്ങളും രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്.
  • പുലർച്ചെ നാല് മണിയോടെ പയ്യന്നൂർ എസ്.ഐ വിജേഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കോട്ടക്കലിൽ നിന്നും മുഹമ്മദ് അബ്ദുള്ളയെ കസ്റ്റഡിയിലെടുത്തത്.
പോപ്പുലർ ഫ്രണ്ട് ഹർത്താൽ: കണ്ണൂരിൽ ഒരാൾ കൂടി പിടിയിൽ; അറസ്റ്റിലായത് പ്രാദേശിക നേതാവ് മുഹമ്മദ് അബ്ദുള്ള

കണ്ണൂർ: ഹർത്താൽ ദിനത്തിൽ കടകൾ അടപ്പിച്ച കേസിൽ പോപ്പുലർ ഫ്രണ്ട് പ്രാദേശിക നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പോപ്പുലർ ഫ്രണ്ട് പഴയങ്ങാടി ഏരിയാ പ്രസിഡന്‍റായിരുന്ന രാമന്തളി വടക്കുമ്പാട് സ്വദേശി മുഹമ്മദ് അബ്ദുള്ളയെയാണ് പയ്യന്നൂർ പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. 

പുലർച്ചെ നാല് മണിയോടെ പയ്യന്നൂർ എസ്.ഐ വിജേഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കോട്ടക്കലിൽ നിന്നും മുഹമ്മദ് അബ്ദുള്ളയെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത പ്രതിയെ പയ്യന്നൂരിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. 

Read Also: Rishabh Pant Accident: ക്രിക്കറ്റ് താരം ഋഷഭ് പന്തിന് കാറപകടത്തില്‍ പരിക്കേറ്റു

കോട്ടക്കലിൽ എഞ്ചിനീയറിങ്ങ്  കോളേജിൽ മെക്കാനിക്ക്  എഞ്ചിനിയറിങ്ങ് ഗസ്റ്റ് ലക്ചറായി ജോലി ചെയ്തുവരികയായിരുന്നു മുഹമ്മദ് അബ്ദുള്ള. സെപ്തംബർ 23 ന് പി.എഫ്.ഐ ആഹ്വാനം ചെയ്ത ഹർത്താലിന് തുറന്ന കടകൾ നിർബന്ധിച്ച്  അടപ്പിക്കുകയും, പിന്തിരിപ്പിക്കാൻ ശ്രമിച്ച പോലീസുകാരെയും നാട്ടുകാരെയും അക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന കേസിലാണ് അറസ്റ്റ്. കേസിലെ ഒൻപതാം പ്രതിയാണ്  മുഹമ്മദ് അബ്ദുള്ള.

കഴിഞ്ഞ ദിവസം സംസ്ഥാനത്ത് വ്യാപകമായി എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ രണ്ടാം നിര നേതാക്കളെയും ആയുധ പരിശീലനം ലഭിച്ചവരെയും അടക്കമാണ് റെയ്ഡിൽ ലക്ഷ്യമിട്ടിരുന്നത്. പ്രധാപ്പെട്ട പല നേക്കാളെയും അറസ്റ്റ് ചെയ്യുകയും ആയുധങ്ങളും രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്. 

Read Also: കുടുംബം പട്ടിണിയിൽ; ഷൂ പോളീഷ് ചെയ്യുന്ന പെട്ടിയുമായി പെലെ തെരുവിലേക്ക്; പിന്നീട് ലോകം ഫുട്ബോളിനൊപ്പം കേട്ടത് ഈ പേര് മാത്രമായിരുന്നു

നിരോധനത്തിന് ശേഷവും പോപ്പുലർ ഫ്രണ്ടിന്‍റെ പ്രവർത്തനം സജീവമാണെന്ന് രഹസ്യാന്വേഷണ സംഘടനകള്‍ക്ക് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു എൻഐഎ റെയ്ഡ്. സോഷ്യൽ മീഡിയ അക്കൗണ്ടുകള്‍ വഴി പോപ്പുലർ ഫ്രണ്ട് പ്രവർത്തിക്കുന്നത് നിർബാധം തുടരുക കൂടി ചെയ്തതിനലാണ് പെട്ടെന്ന് എൻഐഎ സംഘം രംഗത്തെത്തിയതെന്നാണ് വിവരം. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News