തെ​റ്റു ചെ​യ്യാ​ത്ത​തി​നാ​ൽ ഒ​രി​ഞ്ച് പോലും ത​ല​കു​നി​ക്കി​ല്ല-സ്പീക്കർ

സ്പീക്കറെ ചോദ്യം  ചെയ്യാൻ കസ്റ്റംസ് നേരത്തെ നിയമോപദേശം തേടിയിരുന്നു

Written by - Zee Malayalam News Desk | Last Updated : Jan 12, 2021, 11:34 AM IST
  • പ്രമേയത്തിന് എത്രത്തോളം യുക്തിയുണ്ടെന്ന് അത് കൊണ്ടുവന്നവർ തന്നെ തീരുമാനിക്കണമെന്ന് അദ്ദേഹം ചോദിച്ചു
  • തെറ്റ് ചെയ്യാത്തതിനാൽ തന്റെ തല കുനിയില്ലെന്ന് സ്പീക്കർ
  • സ്പീക്കർക്കെതിരെ ഗുരുതര ആരോപണമാണ് ഉയർന്നിട്ടുള്ളത്
തെ​റ്റു ചെ​യ്യാ​ത്ത​തി​നാ​ൽ ഒ​രി​ഞ്ച് പോലും ത​ല​കു​നി​ക്കി​ല്ല-സ്പീക്കർ

തി​രു​വ​ന​ന്ത​പു​രം: ഡോളർ കടത്തു കേസിൽ വിവാദങ്ങൾ മറുപടിയുമായി നിലപാടുമായി സ്പീക്കർ.കേ​സി​ൽ തെ​റ്റു ചെ​യ്യാ​ത്ത​തി​നാ​ൽ ഒ​രി​ഞ്ച് പോലും ത​ല​കു​നി​ക്കി​ല്ലെ​ന്നു അദ്ദേഹം പറഞ്ഞു. സ്പീ​ക്ക​റെ നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു പ്ര​തി​പ​ക്ഷം പ്ര​മേ​യം കൊ​ണ്ടു​വ​ന്ന പ്ര​മേ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ALSO READകുരുക്ക് മുറുകുന്നു: സ്പീക്കറെ ചോദ്യം ചെയ്യാൻ കസ്റ്റംസിന് നിയമോപദേശം

പ്ര​മേ​യം ഒ​രു തി​രി​ച്ച​ടി​യാ​യി ക​രു​തു​ന്നി​ല്ല. അതിന് എ​ത്ര​ത്തോ​ളം യു​ക്തി​യു​ണ്ടെ​ന്നു കൊ​ണ്ടു​വ​രു​ന്ന ആ​ളു​ക​ൾ തീ​രു​മാ​നി​ക്ക​ണം. സ്പീ​ക്ക​റെ(Speaker) നീ​ക്കാ​നു​ള്ള പ്ര​മേ​യം കൊ​ണ്ടു​വ​രാ​നു​ള​ള അ​വ​കാ​ശം പ്ര​തി​പ​ക്ഷ​ത്തി​നു​ണ്ട്. മാ​ധ്യ​മ വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​മെ​ടു​ത്ത​ത് ജ​നാ​ധി​പ​ത്യ​ത്തോ​ടു​ള്ള ബ​ഹു​മാ​ന​ക്കു​റ​വാ​ണെ​ന്നും സ്പീ​ക്ക​ർ പ​റ​ഞ്ഞു. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ​ന്ദീ​പ് നാ​യ​രു​ടെ ക​ട ഉ​ദ്ഘാ​ട​ന​ത്തി​നു പോ​യ​തി​ൽ പി​ഴ​വു​പ​റ്റി​യെ​ന്നു സ്പീ​ക്ക​ർ സ​മ്മ​തി​ച്ചു. സ​ന്ദീ​പ് നാ​യ​രെ കു​റി​ച്ചു യാ​തൊ​ന്നും ത​നി​ക്ക​റി​യി​ല്ലാ​യി​രു​ന്നു. ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് ആ​റു മാ​സ​ത്തി​നു​ശേ​ഷ​മാ​ണു വി​വ​ര​ങ്ങ​ൾ അ​റി​ഞ്ഞു തു​ട​ങ്ങി​യ​ത്. ഇ​ൻറ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ടി​ല്ലാ​യി​രു​ന്നു. കൂ​ടാ​തെ മാ​ധ്യ​മ​ങ്ങ​ളോ പ്ര​തി​പ​ക്ഷ​മോ ഇ​ക്കാ​ര്യം പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും സ്പീ​ക്ക​ർ ചൂ​ണ്ടി​ക്കാ​ട്ടി.

ALSO READകേന്ദ്രമന്ത്രി ശ്രീപദ് നായ്‌ക്കിന്‍റെ കാര്‍ അപകടത്തില്‍പ്പെട്ടു; ഭാര്യയും പ്രൈവറ്റ് സെക്രട്ടറിയും മരിച്ചു

ആ​രെ​ങ്കി​ലും എ​ന്തെ​ങ്കി​ലും വി​ളി​ച്ചു പ​റ​ഞ്ഞാ​ൽ തെ​റ്റു​കാ​ര​നാ​വി​ല്ല. അ​തു​കൊ​ണ്ടു താ​ൻ പ​ശ്ചാ​ത്ത​പി​ക്കേ​ണ്ട കാ​ര്യ​മി​ല്ല. ഡോ​ള​ർ ക​ട​ത്തു​കേ​സി​ൽ തെ​റ്റൊ​ന്നും ചെ​യ്തി​ട്ടി​ല്ല. അ​ന്വേ​ഷ​ണ​ത്തി​ൽ ആ​ശ​ങ്ക​യി​ല്ല. തെ​റ്റു ചെ​യ്യാ​ത്ത​തി​നാ​ൽ ഒ​രി​ഞ്ചു ത​ല​കു​നി​ക്കി​ല്ലെ​ന്നും ശ്രീ​രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. ക​ഥ​യു​ണ്ടാ​ക്കി ചാ​ടി​യി​റ​ങ്ങി​യ​വ​ർ​ക്കു നി​രാ​ശ​പ്പെ​ടേ​ണ്ടി വ​രു​മെ​ന്നും സ്പീ​ക്ക​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

അതേസമയമ ഡോളർ കടത്തു കേസിൽ നിയമസഭാ(Kerala Assembly) സ്പീക്കർ പി.ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാൻ തന്നെയാണ് കസ്റ്റംസ് നിലപാട് . ഇതിനുള്ള നിയമോപദേശം കസ്റ്റംസിന് ലഭിച്ചതായാണ് വിവരം. നിയമസഭാ സമ്മേളനത്തിന് ശേഷമായിരിക്കും ഇതുണ്ടാവുക എന്നാണ് പ്രാഥമിക വിവരം. അസി.സോളിസിറ്റർ ജനറലിനോട് ഇത് സംബന്ധിച്ച് കസ്ററംസ് നിയമോപദേശം തേടിയിരുന്നു. ഇത് സോളിസിറ്റർ ജനറൽ തന്നെ കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർക്ക് ഇ-മെയിൽ ചെയ്തുവെന്നാണ് വിവരം. ​ 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News