മരണത്തിൽ ദുരൂഹതയുണ്ടോ? സ്വർണക്കടത്തുമായി മരണത്തിനുള്ള ബന്ധമെന്ത്?

മരണത്തിൽ ദുരൂഹതയുണ്ടോയെന്നും എന്തെല്ലാം കാര്യങ്ങളിലാണ് സംശയമെന്നും കോടതിയെ ബോധിപ്പിക്കണം

Last Updated : Jun 25, 2019, 04:50 PM IST
 മരണത്തിൽ ദുരൂഹതയുണ്ടോ? സ്വർണക്കടത്തുമായി മരണത്തിനുള്ള ബന്ധമെന്ത്?

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി. അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ രണ്ട് ദിവസത്തിനകം നൽകണമെന്നാണ് ക്രൈംബ്രാഞ്ചിനോട് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.

സ്വർണക്കടത്ത് കേസ് പ്രതികളായ വിഷ്ണു, പ്രകാശ് തമ്പി എന്നിവരുമായുള്ള ബാലഭാസ്കറിന്‍റെ ബന്ധമെന്തെന്ന കാര്യത്തിലാണ് ഹൈക്കോടതി റിപ്പോർട്ട് തേടിയിരിക്കുന്നത്. 

മരണത്തിൽ ദുരൂഹതയുണ്ടോയെന്നും എന്തെല്ലാം കാര്യങ്ങളിലാണ് സംശയമെന്നും കോടതിയെ ബോധിപ്പിക്കണം.സ്വർണക്കടത്തുമായി മരണത്തിനുള്ള ബന്ധമെന്ത്, അന്വേഷണം ഇപ്പോൾ ഏത് നിലയിലാണ് എന്നീ കാര്യങ്ങളും റിപ്പോര്‍ട്ടിലുണ്ടാകണം.

ദേശീയപാതയിൽ പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പ് ജംഗ്ഷന് സമീപ൦ സെപ്‌തംബർ 25ന് പുലർച്ചെ നാലോടെയായിരുന്നു അപകടം. തൃശൂരില്‍ നിന്നും ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോള്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. 

ആശുപത്രിയിലെത്തിച്ചെങ്കിലും ബാലഭാസ്‌കറിന്‍റെ മകള്‍ രണ്ടുവയസ്സുകാരി  തേജസ്വിനി മരണപ്പെട്ടിരുന്നു.ഗുരുതരമായി പരിക്കേറ്റ ബാലഭാസ്കര്‍ ചികിത്സയിലിരിക്കെ ഒക്‌ടോബർ രണ്ടിനാണ് മരണപ്പെട്ടത്. 

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഭാര്യ ലക്ഷ്‌മിയും ഡ്രൈവര്‍ അര്‍ജ്ജുനും ഏറെ നാള്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ബാലഭാസ്കറിന്‍റെ മരണം നടന്ന് മാസങ്ങൾക്ക് ശേഷമാണ് പ്രകാശ് തമ്പി, വിഷ്ണു എന്നിവരെ തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെടുന്നത്.

Trending News