പിവി അന്‍വറിന്‍റെ ഭാര്യാ പിതാവിന്‍റെ പേരിലുള്ള തടയണ പൊളിക്കണം: ഹൈക്കോടതി

തടയണയിലെ വെള്ളം തുറന്ന്‍ വിട്ടത് കൊണ്ട് കാര്യമില്ലയെന്നും ഈ മാസം മുപ്പതിനകം ചീങ്കണ്ണിപ്പാറയിലെ തടയണ പൂര്‍ണ്ണമായും പൊളിച്ചു മാറ്റണമെന്നും കോടതി നിര്‍ദേശിച്ചു. 

Last Updated : May 22, 2019, 03:41 PM IST
പിവി അന്‍വറിന്‍റെ ഭാര്യാ പിതാവിന്‍റെ പേരിലുള്ള തടയണ പൊളിക്കണം: ഹൈക്കോടതി

കൊച്ചി: പൊന്നാനി ലോക്സഭ മണ്ഡലത്തിലെ ഇടത്പക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥി പിവി അന്‍വറിന്റെ ഭാര്യാപിതാവിന്‍റെ പേരിലുള്ള അനധികൃത തടയണ പൊളിക്കണമെന്ന് ഹൈക്കോടതി. 

തടയണയിലെ വെള്ളം തുറന്ന്‍ വിട്ടത് കൊണ്ട് കാര്യമില്ലയെന്നും ഈ മാസം മുപ്പതിനകം ചീങ്കണ്ണിപ്പാറയിലെ തടയണ പൂര്‍ണ്ണമായും പൊളിച്ചു മാറ്റണമെന്നും കോടതി നിര്‍ദേശിച്ചു. സ്റ്റേറ്റ് അറ്റോര്‍ണിക്കാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.

കേസ് പരിഗണിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയം മറന്നോയെന്ന് കോടതി ആരാഞ്ഞു. കേസ് വീണ്ടും മുപ്പതിന് പരിഗണിക്കുമെന്നും കോടതി പറഞ്ഞു.

പിവി അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്കിനോട് ചേര്‍ന്ന ബോട്ടിംഗ് കേന്ദ്രത്തിലേയ്ക്ക് വെള്ളം എത്തിച്ചിരുന്നത് ഈ തടയണയില്‍ നിന്നായിരുന്നു.

അന്‍വറിന്റെ പാര്‍ക്ക് പരിസ്ഥിതി ദുര്‍ബല പ്രദേശത്താണെന്ന് കളക്ടര്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളമാണ് മണ്ണിടിച്ചിലിനും ഉരുള്‍ പൊട്ടലിനും സാധ്യതയുള്ള പ്രദേശത്ത് തടയണ കെട്ടി നിര്‍ത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി വെള്ളം എത്രയും പെട്ടെന്ന് ഒഴുക്കി കളയണമെന്ന് നിര്‍ദ്ദേശം നല്‍കിയത്.

Trending News