ഇടുക്കി: പൂപ്പാറ പന്നിയാർ പുഴയിലെ കയ്യേറ്റങ്ങൾ ആറ് ആഴ്ചയ്ക്കകം ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന ഉത്തരവിനെതിരെ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് കോടതിയെ സമീപിക്കാനൊരുങ്ങി നാട്ടുകാർ. തങ്ങൾ കയ്യേറ്റക്കാരല്ല, കുടിയേറ്റക്കാരാണെന്ന് പൂപ്പാറ നിവാസികൾ ചൂണ്ടിക്കാട്ടുന്നു. പുഴ കയ്യേറ്റം ഒഴിപ്പിക്കൽ ഇടുക്കിക്ക് മാത്രം ബാധകമാക്കി ഒറ്റപ്പെടുത്താനാണ് ശ്രമമെന്ന് വ്യാപാരികളും ആരോപിക്കുന്നു.
ഈ മാസം പതിനേഴിനാണ് കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. ആറാഴ്ചയ്ക്കകം കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്നാണ് നിർദ്ദേശം. റവന്യൂവകുപ്പ് കണ്ടെത്തിയ വ്യാപാര സ്ഥാപങ്ങളും വീടുകളും ഉൾപ്പെടെ 56 കെട്ടിടങ്ങളാണ് ഒഴിപ്പിക്കേണ്ടത്. ഇതിനെതിരെ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് കോടതിയെ സമീപിക്കാനാണ് പൂപ്പാറ നിവാസികളുടെ തീരുമാനം. തങ്ങൾ കയ്യേറ്റക്കാരല്ല, കുടിയേറ്റക്കാരാണെന്ന് പൂപ്പാറ നിവാസികൾ ചൂണ്ടിക്കാട്ടുന്നു.
ALSO READ: മൂന്നാറിൽ കയ്യേറ്റം ഒഴിപ്പിക്കലുമായി ദൗത്യ സംഘം; അഞ്ച് ഏക്കറിലധികം കയ്യേറ്റം ഒഴിപ്പിച്ചു
തങ്ങളുടെ ഭാഗം കേൾക്കാതെയാണ് കോടതി വിധി പറഞ്ഞത് എന്നും നാട്ടുകാർ ആരോപിക്കുന്നു. പൂപ്പാറ പന്നിയാർ പുഴ കയ്യേറി കെട്ടിടം നിർമിക്കുന്നത് ചൂണ്ടിക്കാട്ടി പുത്തൻപുരയ്ക്കൽ ബിജു കുമാരൻ, തഷ്ക്കന്റ് നാഗയ്യ എന്നിവർ 2022 ഡിസംബറിലാണ് ഹൈക്കോടതിയെ സമീപിച്ചത്. കോടതി നിർദ്ദേശപ്രകാരം റവന്യൂ വകുപ്പും തുടർന്ന് കളക്ടറും കയ്യേറ്റങ്ങൾ കണ്ടെത്തി റിപ്പോർട്ട് നൽകി. അമിക്കസ് ക്യൂറി മുഖേന സമർപ്പിക്കപ്പെട്ട റിപ്പോർട്ടിന്മേലാണ് കോടതി ഉത്തരവ്.
പുഴ കയ്യേറ്റം തടഞ്ഞുള്ള വിധി പൂപ്പാറയ്ക്ക് മാത്രം ബാധകമാകരുതെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. ഉത്തരവ് സംസ്ഥാന വ്യാപകമായി നടപ്പിലാക്കണം. ഇടുക്കിയെ ഒറ്റപ്പെടുത്താനുളള നീക്കത്തെ കോടതിയും സർക്കാരും തിരിച്ചറിയണമെന്നും വ്യാപാരികൾ പറഞ്ഞു. അതേസമയം, ആറ് പതിറ്റാണ്ടിലേറെയായി താമസിച്ചുവരുന്ന വീടും നാടും ഉപേക്ഷിക്കാൻ തയ്യാറല്ലെന്ന് പൂപ്പാറ നിവാസികൾ പറയുന്നു. കോടതി തങ്ങളുടെ ഭാഗം കേൾക്കുമെന്നും അനുകൂല വിധി ഉണ്ടാകുമെന്നുമുളള പ്രതീക്ഷയിലാണ് പൂപ്പാറ നിവാസികൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.