കൊച്ചി: ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയാതോടെ സുപ്രീംകോടതിയെ സമീപിച്ച് രഹന ഫാത്തിമ...!!
സ്വന്തം നഗ്നശരീരത്തിൽ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ച് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കേസിലാണ് മുൻകൂർജാമ്യം തേടി ബി.എസ്.എൻ.എൽ. മുൻ ജീവനക്കാരിരഹന ഫാത്തിമ (Rehana Fathima) സുപ്രീംകോടതിയെ സമീപിച്ചിരിയ്ക്കുന്നത്. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെതിരേയാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയിരിയ്ക്കുന്നത്.
പ്രാഥമിക വിലയിരുത്തലിൽതന്നെ പോക്സോ നിയമ (POCSO Act) പ്രകാരമുള്ള തെറ്റാണ് രഹന ചെയ്തതെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി ജാമ്യഹർജി തള്ളിയത്. എന്നാൽ, നിയമപരമായ ചില ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് അഡ്വ. രഞ്ജിത് മാരാർ വഴി ഇവര്‍ സുപ്രീംകോടതിയെ സമീപിച്ചിരിയ്ക്കുന്നത്.
പോക്‌സോ (POCSO) നിയമപ്രകാരമാണ് രഹനാ ഫാത്തിമയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇത്തരം കേസുകളില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാന്‍ കഴിയില്ല എന്ന സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട് അംഗീകരിച്ചാണ് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. രഹന ഫാത്തിമയുമായി ബന്ധപ്പെട്ട മുന്‍കാല കേസുകള്‍ കൂടി ഹൈക്കോടതി പരിഗണിച്ചിരുന്നു.
പോക്‌സോ ആക്‌ട് (pocso act) സെക്ഷന്‍ 13, 14, 15 എന്നിവയും IT act പ്രകാരവുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. ബാലാവകാശ കമ്മീഷനും സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.
സ്വന്തം നഗ്നശരീരം മക്കള്‍ക്ക് ചിത്രം വരയ്ക്കാന്‍ വിട്ടുനല്‍കിയതിന്റെ ദൃശ്യങ്ങള്‍ രഹന ഫാത്തിമ തന്നെയാണ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. ബോഡി ആന്‍ഡ് പൊളിറ്റിക്‌സ് എന്ന തലക്കെട്ടോടെയായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്.
അതേസമയം, അര്‍ദ്ധ നഗ്‌നത പ്രദര്‍ശിപ്പിച്ചതിന്‍റെ പേരില്‍ കേസെടുത്തതില്‍ ഭയപ്പെടുന്നില്ലെന്ന് രഹന ഫാത്തിമ വ്യക്തമാക്കിയിരുന്നു. മുന്‍കൂര്‍ ജാമ്യത്തിനോ ഒളിച്ച് പോകാനോ ഉദ്ദേശിക്കുന്നില്ല എന്നും പറഞ്ഞിരുന്നു..!! നഗ്‌നത പ്രദര്‍ശിപ്പിച്ച് വരുമാനമുണ്ടാക്കുകയായിരുന്നില്ല ലക്ഷ്യം. നിയമങ്ങള്‍ പാലിച്ച് തന്നെയാണ് ദൃശ്യങ്ങള്‍ യൂടൂബിലിട്ടതെന്നും രഹ്ന പറയുന്നു. യഥാര്‍ത്ഥ ലൈംഗീക വിദ്യാഭ്യാസം വീട്ടില്‍ നിന്ന് തന്നെ തുടങ്ങണം എന്ന ആശയം പ്രചരിപ്പിക്കാനാണ് താന്‍ ശ്രമിച്ചതെന്നും രഹന മാധ്യമങ്ങളോട് പറഞ്ഞിരുന്നു.