സ്വര്‍ണ വിലയില്‍ മാറ്റമില്ല!!

റെക്കോര്‍ഡ്‌ ഭേദിച്ച്‌ സ്വര്‍ണ വില കുതിക്കുകയാണ്. 

Last Updated : Aug 16, 2019, 05:19 PM IST
സ്വര്‍ണ വിലയില്‍ മാറ്റമില്ല!!

കൊച്ചി: റെക്കോര്‍ഡ്‌ ഭേദിച്ച്‌ സ്വര്‍ണ വില കുതിക്കുകയാണ്. 

അതേസമയം, രാജ്യാന്തര വിപണിയില്‍ ഇന്ന് സ്വര്‍ണ്ണ വിലയില്‍ മാറ്റമില്ല. ആഭ്യന്തര വിപണിയില്‍ ചരിത്രത്തില്‍ ആദ്യമായി പവന്‍റെ വില 28,000 രൂപയിലെത്തി നില്‍ക്കുകയാണ്. ബുധനാഴ്ച രാവിലെ പവന് 120 രൂപ കുറഞ്ഞ ശേഷമാണ് വില വീണ്ടും മുന്നോട്ടു കുതിച്ചത്.

ഓഗസ്റ്റ് മാസം തുടക്കത്തില്‍ 25,680 രൂപയായിരുന്നു പവന്‍റെ വില. 15 ദിവസം കൊണ്ട് പവന് വര്‍ധിച്ചത് 2,320 രൂപയാണ്. ഓഗസ്റ്റ് മാസത്തില്‍ ഒരിക്കല്‍ മാത്രമാണ് സ്വര്‍ണ വില കുറഞ്ഞത്. 

ചരിത്രത്തിലെ ഏറ്റവും വലിയ വില വര്‍ധനയാണിത്.

ആഗോള വിപണിയില്‍ സ്വര്‍ണവില കുതിച്ചുയരുന്നതിനോടൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും ആഭ്യന്തരവിപണിയില്‍ സ്വര്‍ണ്ണത്തിന്‍റെ വില കുതിക്കാന്‍ കാരണമായിട്ടുണ്ട്.

 

Trending News