പതിനെട്ടാം പടിയിലെ പോലീസുകാര്‍ക്ക് ഹോര്‍ലിക്സും ബിസ്ക്കറ്റും!

പതിനെട്ടാ൦ പടിയില്‍ ജോലി ചെയ്യുന്ന പോലീസുകാര്‍ക്ക് ഹോര്‍ലിക്സും ബിസ്ക്കറ്റും നല്‍കാനൊരുങ്ങി ദേവസ്വം ബോര്‍ഡ്. 

Last Updated : Dec 16, 2019, 12:21 PM IST
  • സ്പെഷ്യല്‍ കമ്മീഷണറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ്‌ ദേവസ്വം ബോര്‍ഡിന്‍റെ നടപടി. ഇതിന്‍റെ ഭാഗമായി ഹോര്‍ലിക്സും ബിസ്‌കറ്റും പോലീസ് മെസിലേക്ക് ദേവസ്വം ബോര്‍ഡ് കൈമാറും.
പതിനെട്ടാം പടിയിലെ പോലീസുകാര്‍ക്ക് ഹോര്‍ലിക്സും ബിസ്ക്കറ്റും!

ശബരിമല: പതിനെട്ടാ൦ പടിയില്‍ ജോലി ചെയ്യുന്ന പോലീസുകാര്‍ക്ക് ഹോര്‍ലിക്സും ബിസ്ക്കറ്റും നല്‍കാനൊരുങ്ങി ദേവസ്വം ബോര്‍ഡ്. 

സ്പെഷ്യല്‍ കമ്മീഷണറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ്‌ ദേവസ്വം ബോര്‍ഡിന്‍റെ നടപടി. ഇതിന്‍റെ ഭാഗമായി ഹോര്‍ലിക്സും ബിസ്‌കറ്റും പോലീസ് മെസിലേക്ക് ദേവസ്വം ബോര്‍ഡ് കൈമാറും. 

ശബരിമലയിലെ ഡ്യൂട്ടികളില്‍ ഏറ്റവും കഠിനമായ ജോലിയാണ് പതിനെട്ടാംപടിയില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ളത്. ഇവര്‍ക്ക് പഴം അടക്കമുള്ളവ നല്‍കണമെന്ന നിര്‍ദേശവും പരിഗണനയിലുണ്ട്.

ഒരു മിനിറ്റില്‍ 90 തീര്‍ത്ഥാടകരെ പിടിച്ചു കയറ്റുകയെന്നതാണ് പടിയില്‍ ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ ദൗത്യം. ആല്ലാത്തപക്ഷം പമ്പ വരെ കടുത്ത തിരക്ക് അനുഭവപ്പെടും. എആര്‍ക്യാമ്പില്‍ നിന്നുള്ള ചെറുപ്പക്കാരാണ് പതിനെട്ടാം പടിയിലെ ഡ്യൂട്ടിയ്ക്ക് നിയോഗിക്കുന്നത്. 

ഒരുസമയം 10 പൊലീസുകാര്‍ വീതമാണ് പതിനെട്ടാംപടിയില്‍ നില്‍ക്കുക. തുടര്‍ച്ചയായി 20 മിനിറ്റില്‍ അധികം ഇവിടെ പൊലീസുകാര്‍ക്ക് ജോലി ചെയ്യാനാവില്ല. 

20 മിനിറ്റ് കൂടുംതോറും പൊലീസുകാര്‍ മാറി വരും. നാല് മണിക്കൂറാണ് ഓരോ ഗ്രൂപ്പിനും പതിനെട്ടാംപടിയിലെ ഡ്യൂട്ടി. നാല് മണിക്കൂറിന് ശേഷം 20 പേരുടെ മറ്റൊരു സംഘം ഡ്യൂട്ടി ഏറ്റെടുക്കും.

Trending News