അമിത വേഗത്തില്‍ പാഞ്ഞു വന്ന കാര്‍ ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിക്കുന്ന അതി ഭയാനകമായ കാഴ്ച സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞു. ബൈക്കില്‍ റോഡ് മുറിച്ച് എതിര്‍വശത്തേക്ക് പോകാന്‍ ശ്രമിക്കവെയാണ് പാഞ്ഞു വന്ന കാര്‍ ഇടിച്ചു തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ 20 അടി ദൂരം പറന്ന ശേഷമാണ് യുവാവ് നിലംപതിച്ചത്. അതേസമയം, അപകടം നടന്ന സ്ഥലത്ത് സ്കൂട്ടറിന്‍റെ അവശിഷ്ടങ്ങൾ പോലും കാണാന്‍ കഴിഞ്ഞില്ല.