എല്ലാം കത്തിയമർന്നു, ബാക്കിയുള്ളത് ധരിച്ചിരിക്കുന്ന വസ്ത്രം മാത്രം; ഇടുക്കിയിൽ വീടിന് തീപിടിച്ചു

വിദേശത്തുള്ള സ്വകാര്യ വ്യക്തി സൗജന്യമായി വിട്ടു നൽകിയ 4 സെന്റ് ഭൂമിയിൽ ഇവർ നിർമിച്ച കുടിലാണ് കഴിഞ്ഞ ദിവസം കത്തി നശിച്ചത്.

Written by - Zee Malayalam News Desk | Last Updated : Jul 9, 2023, 01:42 PM IST
  • ശാന്തൻപാറ ചേരിയാർ എ എൽ റ്റി കോളനി സ്വദേശി വൈരവന്റെ വീടാണ് കത്തി നശിച്ചത്.
  • കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് തീപിടിത്തം ഉണ്ടായത്.
  • വൈരവനും കുടുംബവും സമീപത്തെ ബന്ധുവീട്ടിൽ പോയിരുന്ന സമയത്താണ് സംഭവം.
എല്ലാം കത്തിയമർന്നു, ബാക്കിയുള്ളത് ധരിച്ചിരിക്കുന്ന വസ്ത്രം മാത്രം; ഇടുക്കിയിൽ വീടിന് തീപിടിച്ചു

ഇടുക്കി: ഇടുക്കി ശാന്തൻപാറയിൽ വീടിന് തീപിടിച്ചു. തീപിടിത്തത്തിൽ വീട് പൂർണമായും കത്തിനശിച്ചു. ശാന്തൻപാറ ചേരിയാർ എ എൽ റ്റി കോളനി സ്വദേശി വൈരവന്റെ വീടാണ് കത്തി നശിച്ചത്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. വൈരവനും കുടുംബവും സമീപത്തെ ബന്ധുവീട്ടിൽ പോയിരുന്ന സമയത്താണ് സംഭവം. അടുപ്പിലെ കനലിൽ നിന്നും തീ പടർന്നതാണോ ഷോർട്ട് സർക്ക്യൂട്ട്‌ ആണോ അപകടത്തിന് കാരണമെന്ന് വ്യക്തമല്ല.

കൂലിപ്പണിക്കാരായ വൈരവൻ ഭാര്യ പെരിയതായി, മക്കളായ മണികണ്ഠൻ, കാളീശ്വരി എന്നിവർ 3 വർഷത്തിലധികമായി താമസിച്ചിരുന്ന ഒറ്റമുറി കുടിലാണ് ശനിയാഴ്ച രാത്രി പൂർണമായും കത്തി നശിച്ചത്. വീട്ടുപകരണങ്ങളും, വസ്ത്രങ്ങളും, കുടുംബാംഗങ്ങളുടെ തിരിച്ചറിയൽ രേഖകളും റേഷൻ കാർഡുമെല്ലാം കത്തിയമർന്നു.

Also Read: MV Govindan: ഏക സിവിൽ കോഡിനെതിരെ നാല് സെമിനാറുകള്‍ നടത്തും; ആരെയും വേദനിപ്പിക്കാനല്ല, പള്ളികളെക്കുറിച്ച് പറഞ്ഞത് കണ്ട കാര്യം- വിശദീകരിച്ച് എംവി ഗോവിന്ദന്‍

സ്വന്തമായി ഭൂമിയില്ലാത്ത ഇവർക്ക് വിദേശത്തുള്ള സ്വകാര്യ വ്യക്തി സൗജന്യമായി വിട്ടു നൽകിയ 4 സെന്റ് ഭൂമിയിൽ നിർമിച്ച കുടിലാണ് കത്തി നശിച്ചത്. ഇതിന് മുൻപ് മൺകട്ട കൊണ്ട് നിർമിച്ച മറ്റൊരു വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. 2018 ലെ പ്രളയത്തിൽ ഈ വീട് പൂർണമായും ഒലിച്ചു പോയി. തലനാരിഴക്കാണ് അന്ന് ഇവർ രക്ഷപെട്ടത്. അതിന് ശേഷം ലൈഫ് പദ്ധതിയിൽ വീട് അനുവദിച്ചെങ്കിലും സ്വന്തമായി ഭൂമിയില്ലാത്തതിനാൽ വീട് നിർമിക്കാനായില്ല. ഇപ്പോൾ താമസിക്കുന്ന 4 സെന്റ് ഭൂമിയുടെ ഉടമസ്ഥൻ 3 മാസത്തിന് ശേഷം വിദേശത്ത് നിന്ന് വരുമ്പോൾ ഇവർക്ക് എഴുതി നൽകാമെന്ന് അറിയിച്ചിരുന്നു. ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളതിനാൽ അതിന് ശേഷം ഇവിടെ വീട് നിർമിക്കാൻ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇവർ. തൽക്കാലം ഒരു ബന്ധു വീട്ടിൽ അഭയം തേടിയിരിക്കുകയാണിവർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News