നിങ്ങളുടെ ഇലക്ട്രിക് വാഹനങ്ങളും ബാറ്ററികളും എങ്ങനെ സുരക്ഷിതമായി സൂക്ഷിക്കാം

Written by - Zee Malayalam News Desk | Last Updated : Apr 24, 2022, 12:58 PM IST
    തെർമൽ മാനേജ്‌മെന്റിന് വളരെ പ്രാധാന്യമർഹിക്കുന്നുണ്ട്
    തണലിൽ പാർക്ക് ചെയ്യാൻ ശ്രദ്ധിക്കുക
    ചാര്‍ജ് ചെയ്യാന്‍ രാത്രി സമയങ്ങള്‍ തെരഞ്ഞെടുക്കുന്നതാണ് നല്ലത്
നിങ്ങളുടെ ഇലക്ട്രിക് വാഹനങ്ങളും ബാറ്ററികളും എങ്ങനെ സുരക്ഷിതമായി സൂക്ഷിക്കാം
വളരെ തണുത്ത അല്ലെങ്കിൽ വളരെ ചൂടുള്ള കാലാവസ്ഥയിൽ പ്രവർത്തിക്കേണ്ടതുള്ളതുകൊണ്ടുതന്നെ ഒരു ഇലക്ട്രിക് വാഹനത്തിന്റെ ബാറ്ററിയിലെ തെർമൽ മാനേജ്‌മെന്റിന് വളരെ പ്രാധാന്യമർഹിക്കുന്നുണ്ട്. ഇലക്ട്രിക് സ്കൂട്ടർ സുരക്ഷിതമായി സൂക്ഷിക്കുന്നതിനും ബാറ്ററികളുടെ ദീർഘായുസ്സ് വർദ്ധിപ്പിക്കുന്നതിനുമുള്ള ചില വഴികൾ:
 
നിങ്ങളുടെ ഇലക്ട്രിക് വാഹനം തണലിൽ പാർക്ക് ചെയ്യാൻ ശ്രദ്ധിക്കുക, 
 
ചാർജിങ്ങിനായി നിർദ്ദിഷ്ട  ഇലക്ട്രിക് വാഹനത്തിന്റെ യഥാർത്ഥവും ആധികാരികവുമായ ചാർജറുകൾ മാത്രം ഉപയോഗിക്കുക. 
 
യഥാർത്ഥമല്ലാത്ത ഏതെങ്കിലും ചാർജർ പരസ്പരം മാറ്റുകയോ ഉപയോഗിക്കുകയോ ചെയ്യരുത്.
 
ചാര്‍ജ് ചെയ്യാന്‍ രാത്രി സമയങ്ങള്‍ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. 
 
ബാറ്ററികൾ ചാർജ് ചെയ്യുന്നതിനുമുമ്പ് കുറച്ച് സമയം വാഹനം  തണുപ്പിക്കാൻ അനുവദിക്കുന്നത് നല്ലതാണ്.
 
അപകടസാധ്യത കുറക്കുന്നതിനായി ഇലക്ട്രിക് വാഹനം സാധാരണ താപനിലയിൽ എത്തിയശേഷം മാത്രം ചാർജ് ചെയ്യുക
 
വാഹനം തീയുടേയും ചൂടിന്റേയും സമീപത്തു നിന്നും (2 മീറ്ററിൽ കുറയാത്ത) അകലം പാലിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News