ശ്രീനഗർ: ജമ്മു- കാശ്മീരിലെ പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്താൻ ഒരുങ്ങി ഗവണ്മെന്റ്. അടല്‍മിഷന്‍ ഫോര്‍ റിജുവനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ സ്‌കീം (അമൃത് പദ്ധതി)യിൽ ഉൾപ്പെടുത്തി ശ്രീനഗറിലും ജമ്മുവിലും ഇലക്ട്രിക് ബസുകൾ അവതരിപ്പിക്കും.
മലിനീകരണം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ബസുകൾ കൊണ്ടുവരുന്നത്. ഈയിടെ ഇവ 'സ്മാർട്ട് സിറ്റി 'കളായി പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന സർക്കാരിൽ നിന്നുള്ള ഉദ്യോഗസ്ഥരും 'അമൃത്' പ്രതിനിധികളും പങ്കെടുത്ത ആലോചനായോഗത്തിലാണ് ഈ തീരുമാനം വന്നത്. ഇലക്ട്രിക് ബസുകൾ വരുന്നതോടുകൂടി അന്തരീക്ഷ മലിനീകരണം കുറയുകയും പൊതുഗതാഗത സംവിധാനത്തിന്റെ വിശ്വസനീയത കൂടുകയും ചെയ്യുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
എല്ലാം കൃത്യമായി നടക്കുകയാണെങ്കിൽ സെപ്തംബർ പകുതിയോടെ ശ്രീനഗറിലും ജമ്മുവിലും ഇലക്ട്രിക് ബസുകൾ എത്തും.
സർക്കാരിന്റെ ഈ തീരുമാനത്തെ പ്രദേശവാസികൾ സന്തോഷത്തോടെ സ്വാഗതം ചെയ്തു. സംസ്ഥാനത്തെ തൊഴിൽമേഖലയിലും ടൂറിസം മേഖലയിലും ഈ തീരുമാനം മികച്ച ഗുണഫലങ്ങൾ പ്രദാനം ചെയ്യും.