Chicken price: സംസ്ഥാനത്ത് കുത്തനെ ഇടിഞ്ഞ് കോഴി വില; കാരണം ഇതാണ്

Chicken price in kerala today: കോഴിക്കുഞ്ഞിന്റെ വില, തീറ്റ, മരുന്ന്, പരിചരണച്ചെലവ് എന്നിവ ഉൾപ്പെടെ ഒരു കിലോ കോഴി ഉത്പ്പാദിപ്പിക്കാന്‍ ഏകദേശം 90 - 100 രൂപ വരെ കര്‍ഷകന് ചെലവാകുന്നുണ്ടെന്നാണ് വിലയിരുത്തൽ. 

Written by - Zee Malayalam News Desk | Last Updated : Aug 12, 2024, 04:43 PM IST
  • രണ്ടാഴ്ച മുമ്പ് തന്നെ സംസ്ഥാനത്തെ ഫാമുകളില്‍ കോഴിയുടെ വില കുറഞ്ഞിരുന്നു.
  • ചില്ലറക്കച്ചവടക്കാര്‍ വില കുറയ്ക്കാന്‍ തയ്യാറായിരുന്നില്ല.
  • പലയിടത്തും ഉപഭോക്താക്കൾ പ്രതിഷേധവുമായി രം​ഗത്തെത്തിയിരുന്നു.
Chicken price: സംസ്ഥാനത്ത് കുത്തനെ ഇടിഞ്ഞ് കോഴി വില; കാരണം ഇതാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോഴി വിലയിൽ വൻ ഇടിവ്. ബ്രോയ്‌ലർ കോഴിയുടെ വിലയിലാണ് വൻ ഇടിവ് ഉണ്ടായിരിക്കുന്നത്. പ്രാദേശിക ഉത്പാദനം കൂടിയതും തമിഴ്നാട്ടിൽ നിന്നുള്ള കോഴിയുടെ വരവ് ഉയർന്നതുമാണ് വില കുറയാൻ കാരണമായത്. കിലോയ്ക്ക് 160 - 200 രൂപയായിരുന്ന ബ്രോയ്‌ലർ കോഴിയുടെ വില ഇപ്പോൾ 100ൽ താഴെയാണ്. വരും ദിവസങ്ങളിൽ വില ഇനിയും കുറയുമെന്നാണ് സൂചന. 

നിലവില്‍ കോഴി ഫാമുകളില്‍ നിന്ന് 65 രൂപയ്ക്കാണ് ഏജന്റുമാര്‍ കോഴികളെ വാങ്ങുന്നത്. സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഏജന്റുമാര്‍ പറയുന്ന വിലയ്ക്ക് നല്‍കേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍. തീറ്റയും ഫാമിലെ മറ്റ് ആവശ്യങ്ങള്‍ക്കുമായി കര്‍ഷകര്‍ വലിയ തുക ചെലവാക്കുന്ന സാഹചര്യമാണുള്ളത്. വളർച്ചയെത്തിയ ശേഷം കോഴികളെ ഫാമുകളിൽ നിർത്തുന്നത് തീറ്റയിനത്തിൽ വീണ്ടും നഷ്ടം വരുത്തും. 

ALSO READ: മുസ്ലീം ലീഗ് പിന്തുണച്ചു; തൊടുപുഴ നഗരസഭ ഭരണം നിലനിർത്തി എൽഡിഎഫ്, കോൺഗ്രസും ലീഗും തമ്മിൽ കയ്യാങ്കളി

കോഴിക്കുഞ്ഞിന്റെ വില, തീറ്റ, മരുന്ന്, പരിചരണച്ചെലവ് എന്നിവ പ്രകാരം ഒരു കിലോ കോഴി ഉത്പ്പാദിപ്പിക്കാന്‍ 90 - 100 രൂപ വരെ കര്‍ഷകന് ചെലവാകുന്നുണ്ട്. അതിനാല്‍ ഫാമുകളില്‍ കിലോയ്ക്ക് 130 - 140 രൂപയെങ്കിലും ലഭിച്ചാലേ കര്‍ഷകര്‍ക്ക് ലാഭം ലഭിക്കൂ എന്നാണ് വിലയിരുത്തൽ. നിലവിൽ ഉത്പ്പാദനം കൂടുകയും ഫാമുകളിൽ കോഴികൾ കെട്ടിക്കിടക്കാൻ തുടങ്ങുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. 

രണ്ടാഴ്ച മുമ്പ് തന്നെ സംസ്ഥാനത്തെ ഫാമുകളില്‍ കോഴിയുടെ വില കുറഞ്ഞിരുന്നു. എന്നാല്‍, ചില്ലറക്കച്ചവടക്കാര്‍ വില കുറയ്ക്കാന്‍ തയ്യാറായിരുന്നില്ല. ഇതിനെതിരെ പലയിടത്തും ഉപഭോക്താക്കൾ പ്രതിഷേധവുമായി രം​ഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിലകുറയ്ക്കാൻ ചില്ലറ വ്യാപാരികൾ നിർബന്ധിതരായത്. പെട്ടന്ന് വിലയിൽ വന്ന ഇടിവ് കോഴി ഫാം നടത്തിപ്പുകാരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇനി ഓണക്കാലമായാലേ കോഴി വില വർധിക്കൂ എന്നാണ് വ്യാപാരികൾ പറയുന്നത്. ദക്ഷിണേന്ത്യയിലെ ഫാം ഉടമകളും വില്പനക്കാരും ഉൾപ്പെടുന്ന ബ്രോയ്‌ലർ കോ-ഓർഡിനേഷൻ കമ്മിറ്റിയാണ് കോഴി വില നിശ്ചയിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News