Thodupuzha corporation: മുസ്ലീം ലീഗ് പിന്തുണച്ചു; തൊടുപുഴ നഗരസഭ ഭരണം നിലനിർത്തി എൽഡിഎഫ്, കോൺഗ്രസും ലീഗും തമ്മിൽ കയ്യാങ്കളി

Thodupuzha Municipality chairperson election: ചെയർമാൻ സ്ഥാനാർഥിയുടെ കാര്യത്തിൽ യുഡിഎഫിൽ ധാരണായാകാതെ വന്നതോടെ കോൺഗ്രസും ലീഗും വെവ്വേറെ സ്ഥാനാർഥികളെ നിർത്തുകയായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Aug 12, 2024, 04:20 PM IST
  • ആദ്യ റൗണ്ടിൽ ലീഗ് സ്ഥാനാർഥി എം എ കരീമിന് ആറ് വോട്ടുകൾ മാത്രമാണ്‌ നേടാനായത്.
  • കോൺഗ്രസ്‌ - ലീഗ് പ്രവർത്തകർ തമ്മിൽ പരസ്യമായി വെല്ലുവിളിയും ഉന്തും തള്ളും ഉണ്ടായി.
  • 5 ലീഗ് അംഗങ്ങൾ എൽഡിഎഫിന് വോട്ട് ചെയ്തതോടെ സബീന ബിഞ്ചു 14 വോട്ടുകൾ നേടി.
Thodupuzha corporation: മുസ്ലീം ലീഗ് പിന്തുണച്ചു; തൊടുപുഴ നഗരസഭ ഭരണം നിലനിർത്തി എൽഡിഎഫ്, കോൺഗ്രസും ലീഗും തമ്മിൽ കയ്യാങ്കളി

ഇടുക്കി: നാടകീയതയ്ക്കൊടുവിൽ മുസ്ലീം ലീഗിന്റെ പിന്തുണയോടെ തൊടുപുഴ നഗരസഭ ഭരണം നിലനിർത്തി എൽ ഡി എഫ്. സിപിഎമ്മിലെ സബീന ബിഞ്ചു നഗരസഭ അധ്യക്ഷയായി. ചെയർമാൻ സ്ഥാനാർഥിയെ ചൊല്ലി കോൺഗ്രസും ലീഗും തമ്മിൽ കയ്യാങ്കളിയുമുണ്ടായി.

കൈക്കൂലി കേസിൽ പ്രതിയായ മുൻ ചെയർമാൻ സനീഷ് ജോർജ് രാജിവെച്ചതോടെയാണ് തൊടുപുഴ നഗരസഭയിൽ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ചെയർമാൻ സ്ഥാനാർഥിയുടെ കാര്യത്തിൽ യു ഡി എഫിൽ തീരുമാനമാകാതെ വന്നതോടെ കോൺഗ്രസും ലീഗും വെവ്വേറെ സ്ഥാനാർഥികളെ നിർത്തി. ആദ്യ റൗണ്ടിൽ ലീഗ് സ്ഥാനാർഥി എം എ കരീമിന് ആറ് വോട്ടുകൾ മാത്രമാണ്‌ നേടാനായത്. ഇതോടെ കോൺഗ്രസ്‌ - ലീഗ് പ്രവർത്തകർ തമ്മിൽ പരസ്യമായി വെല്ലുവിളിയും ഉന്തും തള്ളും ഉണ്ടായി.

ALSO READ: അടുത്ത മൂന്ന് ദിവസം ഈ ജില്ലകളില്‍ പേമാരി, ഓറഞ്ച് അലര്‍ട്ട്; 16 വരെ കേരളത്തില്‍ മഴ കനക്കും

മൂന്നാം റൗണ്ടിൽ അഞ്ച് ലീഗ് അംഗങ്ങൾ എൽ ഡി എഫിന് വോട്ട് ചെയ്തതോടെയാണ് സബീന ബിഞ്ചു 14 വോട്ടുകൾ നേടി നഗരസഭ അധ്യക്ഷയായത്. കോൺഗ്രസ് സ്ഥാനാർഥി കെ ദീപക്ക് 10 വോട്ടുകൾ നേടി. അതേസമയം, സി പി എമിന് വോട്ട് ചെയ്ത ലീഗ് അംഗങ്ങൾ രാജി വെയ്ക്കണമെന്ന് ഇടുക്കി ഡി സി സി പ്രസിഡന്റ് സി പി മാത്യു ആവശ്യപ്പെട്ടു.

നേരെത്തെ, 12 അംഗങ്ങളുള്ള യു ഡി എഫിൽ കോൺഗ്രസിന് ആറ്, ലീഗിന് ആറ് എന്നിങ്ങനെയായിരുന്നു സീറ്റ് നില. കോൺഗ്രസ് മുന്നണി മര്യാദ ലംഘിച്ചെന്നാണ് മുസ്ലീം ലീഗിന്റെ ആരോപണം. ഇതോടെ തൊടുപുഴ നഗരസഭയിൽ യുഡിഎഫിന്റെ നില പരുങ്ങലിലായി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News