ജപ്തി ഭീഷണിയിൽ മനംനൊന്ത് അഭിഭാഷകന്‍റെ ആത്മഹത്യ; അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

വയനാട് ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി മേയ് 27 ന് കൽപ്പറ്റ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ  നടക്കുന്ന കമ്മീഷൻ സിറ്റിംഗിൽ റിപ്പോർട്ട്  സമർപ്പിക്കണം

Written by - Zee Malayalam News Desk | Last Updated : May 13, 2022, 04:47 PM IST
  • ബാങ്ക് ജീവനക്കാരുടെ ജപ്തി ഭീഷണിയെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു
  • സൗത്ത് ഇന്ത്യൻ ബാങ്ക് പുൽപ്പള്ളി ശാഖാ മാനേജരും അന്ന് തന്നെ വിശദീകരണം എഴുതി സമർപ്പിക്കണം
ജപ്തി ഭീഷണിയിൽ മനംനൊന്ത് അഭിഭാഷകന്‍റെ  ആത്മഹത്യ; അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

കൽപറ്റ:  വായ്പ കുടിശിക തിരിച്ചുപിടിക്കാനുള്ള ബാങ്കിൻ്റെ ജപ്തി നടപടിയിൽ മനംനൊന്ത് അഭിഭാഷകൻ ജീവനൊടുക്കിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് ബാങ്ക് ജീവനക്കാരുടെ ജപ്തി ഭീഷണിയെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു.

വയനാട് ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി മേയ് 27 ന് കൽപ്പറ്റ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ  നടക്കുന്ന കമ്മീഷൻ സിറ്റിംഗിൽ റിപ്പോർട്ട്  സമർപ്പിക്കണം.  സൗത്ത് ഇന്ത്യൻ ബാങ്ക് പുൽപ്പള്ളി ശാഖാ മാനേജരും അന്ന്  തന്നെ വിശദീകരണം എഴുതി സമർപ്പിക്കണം. 

മക്കളുടെ വിദ്യാഭ്യാസാവശ്യത്തിനെടുത്ത വായ്പയാണ് മുൻ എ.പി.പി കൂടിയായ അഭിഭാഷകന് തിരിച്ചടക്കാൻ കഴിയാതെ വന്നത്. ഇതിനെ തുടർന്ന് വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് തീരുമാനിച്ചു.ബാങ്ക് അധികൃതർ വീട്ടിലെത്തി ജപ്തി വിവരം അറിയിച്ചപ്പോൾ നാലു ലക്ഷം രൂപ തിരിച്ചടച്ചു. എന്നാൽ ബാധ്യത ഉടനു തീർക്കണമെന്ന ബാങ്കിൻ്റെ പിടിവാശിയാണ്  ആത്മഹത്യയിലേക്ക് നയിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

 

Trending News