ഇടുക്കി വാഗമണ്ണിലെ കാൻഡി ലിവർ കണ്ണാടിപ്പാലത്തിലേക്കുള്ള പ്രവേശന തിരക്ക് നിയന്ത്രിക്കാൻ പുതിയ പരിഷ്‌കാരവുമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ. ടിക്കറ്റിൽ സമയം രേഖപ്പെടുത്തിയായിരിക്കും ഇനി രാവിലെ 9 മുതൽ വൈകിട്ട് 6 വരെ കണ്ണാടിപ്പാലത്തിലേക്ക് പ്രവേശിപ്പിക്കുക. പാലം കാണാനെത്തുന്നവരുടെ തിരക്ക് കൂടിയതോടെയാണ് ഡിടിപിസി പുതിയ പരിഷ്‌കാരങ്ങൾ.
കാൻഡി ലിവർ കണ്ണാടിപ്പാലം കാണാൻ എത്തുന്നവരുടെ തിരക്ക് വർദ്ധിച്ചതോടെയാണ് പുതിയ പരിഷ്‌കാരങ്ങൾ നടപ്പിലാക്കാൻ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ തീരുമാനിച്ചത്. വാഗമൺ കണ്ണാടിപ്പാലത്തിനു സമീപമുണ്ടായിരുന്ന ടിക്കറ്റ് കൗണ്ടർ ഇപ്പോൾ സാഹസിക വിനോദങ്ങൾ നടക്കുന്ന സ്ഥലത്തേക്കു മാറ്റിയിട്ടുണ്ട്.
ALSO READ: പ്രശസ്തനാകണമെന്ന് ആഗ്രഹം; കൊല്ലത്ത് സൈനികനെ മർദ്ദിച്ച് പിഎഫ്ഐ എന്ന് ചാപ്പ കുത്തിയെന്ന പരാതി വ്യാജം
ടിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന സമയത്തു മാത്രം പാലത്തിനു സമീപത്തേക്ക് സന്ദർശകരെ കയറ്റി വിടുന്ന രീതിയാണ് ഇപ്പോൾ നടപ്പാക്കിയത്. ഒരു ദിവസം 1000 പേരെ പ്രവേശിപ്പിക്കാൻ കഴിയുന്ന വിധത്തിലാണ് ടിക്കറ്റ് വിതരണം ചെയ്യുക. ഒരു സഞ്ചാരിക്ക് 5 മുതൽ 7 മിനിറ്റ് വരെ പാലത്തിൽ ചെലവഴിക്കാം. ഒരേ സമയം 15 പേർക്കാണ് പ്രവേശനം.
ഉദ്ഘാടനം കഴിഞ്ഞ് ഇതിനോടകം പതിനേഴായിരത്തോളം പേർ ഗ്ലാസ് ബ്രിഡ്ജ് സന്ദർശിച്ചെന്നാണ് ഡി ടി പി സി യുടെ കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ ഗ്ലാസ് ബ്രിഡ്ജ് വന്നതോടെ മൊട്ടക്കുന്നിലും പൈൻ വാലിയിലുമെത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ കുറവുണ്ടായി. അഡ്വഞ്ചർ പാർക്കിൽ എത്തുന്നവർക്കായി പാർക്കിലെ മുഴുവൻ വിനോദങ്ങളും ആസ്വദിക്കാൻ പുതിയ പാക്കേജും ഡിടിപിസി അവതരപ്പിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...