IFFK 2022: സെൻസർഷിപ്പ് സിനിമയുടെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ അപകടപ്പെടുത്തുന്നു-അമിതാഭ് ചാറ്റർജി

രാജ്യാന്തര ചലച്ചിത്ര മേളയുടെ മീറ്റ് ദി ഡയറക്ടർ പരിപാടിയിൽ സംസാരിക്കുയായിരുന്നു അദ്ദേഹം

Written by - Zee Malayalam News Desk | Last Updated : Mar 19, 2022, 07:20 PM IST
  • സെൻസർഷിപ്പ് മറികടക്കാനുള്ള മികച്ച അവസരം ഒ.ടി.ടി പ്ലാറ്റ്ഫോമുകളെന്ന് സംവിധായകൻ രഞ്ജിത് ശങ്കർ
  • നിയന്ത്രണങ്ങളില്ലാതെ ചിത്രങ്ങൾ നിർമ്മിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് സംവിധായകൻ വിഘ്നേഷ് ശശിധരൻ
  • രാജ്യാന്തര ചലച്ചിത്ര മേളയുടെ മീറ്റ് ദി ഡയറക്ടർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു എല്ലാവരും
IFFK 2022: സെൻസർഷിപ്പ് സിനിമയുടെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ അപകടപ്പെടുത്തുന്നു-അമിതാഭ് ചാറ്റർജി

തിരുവനന്തപുരം: സിനിമയുടെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ അപകടപ്പെടുത്തുന്നതാണ് സെൻസർഷിപ്പെന്ന് ബംഗാളി സംവിധായകൻ അമിതാഭ് ചാറ്റർജി.സെൻസറിംഗിൽ വിശ്വസിക്കുന്നില്ലെന്നും യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള കഥകൾക്ക് സിനിമയിൽ മികച്ച ഭാവിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യാന്തര ചലച്ചിത്ര മേളയുടെ മീറ്റ് ദി ഡയറക്ടർ പരിപാടിയിൽ സംസാരിക്കുയായിരുന്നു അദ്ദേഹം.നിയന്ത്രണങ്ങളില്ലാതെ ചിത്രങ്ങൾ നിർമ്മിക്കാനാണ് ആഗ്രഹിക്കുന്നതെന്നും സെൻസർഷിപ്പ് കലയുടെ സ്വാതന്ത്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും സംവിധായകൻ വിഘ്നേഷ് ശശിധരൻ പറഞ്ഞു

സെൻസർഷിപ്പിനെ മറികടക്കാനുള്ള മികച്ച അവസരമാക്കി ഒ.ടി.ടി പ്ലാറ്റ്ഫോമുകളെ വളർത്താനാകുമെന്ന് സംവിധായകൻ രഞ്ജിത് ശങ്കർ പറഞ്ഞു. സംവിധായകരായ വിനോദ് രാജ്, ഫറോസ് അലി, കൃഷ്ണേന്ദു കലേഷ് എന്നിവർ മീറ്റ് ദ ഡയറക്ടേഴ്സ് പരിപാടിയിൽ പങ്കെടുത്തു. മീരാ സാഹബ് പരിപാടിക്ക് മോഡറേറ്ററായി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News