അനധികൃതമായി വിദേശ സഹായം നേടിയെടുക്കല്‍;മുഖ്യമന്ത്രിയും ചില മന്ത്രിമാരും കുടുങ്ങുമെന്ന് പിസി തോമസ്

'പ്രളയ ദുരിതാശ്വാസം' എന്ന പേരിൽ  കേന്ദ്ര സർക്കാരിൻറെ അനുമതിയില്ലാതെ വിദേശ സഹായം  നേടി എടുത്തതിനും, 

Last Updated : Aug 23, 2020, 01:15 PM IST
  • കേന്ദ്ര സർക്കാരിൻറെ അനുമതിയില്ലാതെ വിദേശ സഹായം നേടി എടുത്തു
  • അഴിമതിക്ക് മുഖ്യമന്ത്രിയും ചില മന്ത്രിമാരും ഉത്തരം പറയേണ്ടി വരും
  • വിദേശ സഹായം നേടുവാൻ കേന്ദ്രം അനുമതി നൽകാത്തതിനെതിരെ മുഖ്യമന്ത്രി ഒരിക്കൽ പ്രതികരിച്ചിരുന്നു
  • മുഖ്യമന്ത്രി നിയമത്തെ വെല്ലുവിളിച്ചും പണം വാങ്ങി എടുക്കുവാൻ മടി കാട്ടിയില്ല
അനധികൃതമായി വിദേശ സഹായം നേടിയെടുക്കല്‍;മുഖ്യമന്ത്രിയും ചില മന്ത്രിമാരും കുടുങ്ങുമെന്ന് പിസി തോമസ്

തിരുവനന്തപുരം:'പ്രളയ ദുരിതാശ്വാസം' എന്ന പേരിൽ  കേന്ദ്ര സർക്കാരിൻറെ അനുമതിയില്ലാതെ വിദേശ സഹായം  നേടി എടുത്തതിനും, 
അതുമായി ബന്ധപ്പെട്ടു  നടന്ന അഴിമതിക്കും മുഖ്യമന്ത്രിയും ചില മന്ത്രിമാരും  ഉത്തരം പറയേണ്ടി വരുമെന്ന് കേരള കോൺഗ്രസ് ചെയർമാനും, 
എൻ ഡി എ  ദേശീയ സമിതി അംഗവുമായ മുൻ കേന്ദ്ര മന്ത്രി പി സി തോമസ് അഭിപ്രായ പെട്ടു.
മുഖ്യമന്ത്രിക്കും നമ്മുടെ പല മന്ത്രിമാർക്കും വിദേശരാജ്യങ്ങളുമായി ഇടപെടുന്നതിനെ കുറിച്ച്  ഒരു ബോധവും ഇല്ലാതായോ എന്ന് പിസി തോമസ്‌ ചോദിച്ചു.
 ദുബായിൽ പോയി താൻ ചെയർമാൻ ആയിട്ടുള്ള സംഘടനയ്ക്ക് കോടികൾ നേടിയെടുക്കുന്ന ഇടപാടുകൾ ചെയ്ത മുഖ്യമന്ത്രിക്ക്  സഹായകരമായി 
സ്വപ്ന, ശിവശങ്കർ എന്നിവർ ഉണ്ടായിരുന്നിരിക്കാം. പക്ഷേ നിയമം നോക്കാതിരിക്കാൻ പറ്റുമോ എന്നും അദ്ധേഹം ചോദിക്കുന്നു.

Also Read:മുഖ്യമന്ത്രിയുടെ രാജി ആവശ്യം;ഉപവാസ സമരവുമായി സുരേന്ദ്രന്‍!

കേരളത്തിൽ നിയമ വകുപ്പും അതിന് ഒരു മന്ത്രിയും  ഉള്ളതല്ലേ.അവരുടെ ഉപദേശം മുഖ്യമന്ത്രിക്കും ശിവശങ്കരനും  സ്വപ്നയ്ക്കും ബാധകമല്ലേ,
അല്ലെന്നാണ് ശിവശങ്കർ മുഖ്യമന്ത്രിയുടെ ഓഫീസിൽ ജോലി ചെയ്തിരുന്നപ്പോൾ  വ്യക്തമാക്കിയിരുന്നത് എന്നും പിസി തോമസ്‌ പറയുന്നു.
ഈ കാര്യങ്ങളെ സംബന്ധിച്ച്  മുഖ്യമന്ത്രിക്ക് താൻ വക്കീൽ നോട്ടീസ് കൊടുത്തിട്ടുണ്ട് എന്നും, അതിന് ഉത്തരം പറയാതിരുന്നാൽ അതിനുള്ള കാരണം 
കൂടി പിന്നീട് കോടതിയിൽ പറയേണ്ടിവരുമെന്നും തോമസ് കൂട്ടിചേര്‍ത്തു.
വിദേശ സഹായം നേടുവാൻ കേന്ദ്രം അനുമതി നൽകാത്തതിനെതിരെ മുഖ്യമന്ത്രി ഒരിക്കൽ പ്രതികരിച്ചിരുന്നു.
അനുമതി വേണമെന്നും അത് ലഭിച്ചിട്ടില്ല എന്നും അറിഞ്ഞ മുഖ്യമന്ത്രിക്ക് നിയമത്തെ വെല്ലുവിളിച്ചും പണം വാങ്ങി എടുക്കുവാൻ  മടി ഇല്ലാതിരുന്നത് 
എന്തുകൊണ്ടാണ് എന്നും മുന്‍ കേന്ദ്രമന്ത്രി ചോദിച്ചു.

More Stories

Trending News