വിമാനത്താവളങ്ങള്‍ക്കടുത്ത് യുഎവി അഥവാ ആളില്ലാ വിമാനങ്ങളുടെ (ഡ്രോൺ) ഭീഷണിക്കെതിരെ പുതിയ പ്രതിരോധ സംവിധാനവുമായി യുഎസ് രംഗത്ത്. ഇപ്പോള്‍ യുകെയില്‍ നിര്‍മ്മിച്ച പുതിയ സംവിധാനത്തില്‍ ഉയര്‍ന്ന ഊര്‍ജ്ജത്തിലുള്ള റേഡിയോ കിരണങ്ങള്‍ ഉപയോഗിച്ചാണ് ഡ്രോണുകളില്‍ നിന്നും വരുന്ന സിഗ്‌നലുകള്‍ തടയാന്‍ സാധിക്കുന്നത്. ഇതിന്‍റെ പ്രത്യേകത എന്തെന്നാല്‍ വായുവില്‍ വച്ച് തന്നെ ഡ്രോണിനെ പ്രവര്‍ത്തനരഹിതമാക്കും. ഇവയുടെ വിനിമയ സംവിധാനങ്ങളെ തകരാറിലാക്കുകയും ചെയ്യും.
പൊതുവേ റേഡിയോ സിഗ്‌നലുകള്‍ തുടങ്ങിയവ ഉപയോഗിച്ച് നിയന്ത്രിക്കപ്പെടുന്ന ഡ്രോണുകൾ ഉപയോഗിക്കപ്പെടുന്നത് വിനാശ ലക്ഷ്യമില്ലാത്ത സൈനികാവശ്യങ്ങള്‍ക്കാണ് . എന്നാല്‍ രാജ്യത്തെ സുരക്ഷ സംവിധാനങ്ങളെ തകരാറിലാക്കുന്ന ചാരവിമാനങ്ങളായാണ് ഇപ്പോള്‍ ഇവ ഉപയോഗിക്കപ്പെടുന്നത്. രാജ്യസുരക്ഷയെ കണക്കിലെടുത്ത് ഇതിനൊരു പരിഹാരം എത്രയുംവേഗം കണ്ടെത്തണമെന്നുള്ള തീരുമാനമാണ് ഇതിനെതിരെയുള്ള നടപടികള്‍ കൈക്കൊള്ളാന്‍ യുഎസിനെ പ്രേരിപ്പിക്കുന്നത്.