പത്തനംതിട്ട: യോഗയുടെ പ്രചരണത്തിനായി മുഴുവൻ സമയവും നീക്കിവച്ച് മുൻ അദ്ധ്യാപകനും കുടുംബവും. ഇടപ്പരിയാരം എസ് എൻ ഡി പി സ്കൂളിൽ അദ്ധ്യാപകനായിരുന്ന കെ ജി റജി ജോലിയിൽ നിന്ന് വിരമിച്ച ശേഷം മുഴുവൻ സമയവും യോഗ പരിശീലതത്തിനും പ്രചരണത്തിനുമായി നീക്കിവയ്ക്കുകയായിരുന്നു.
റിട്ടയേഡ് അദ്ധ്യാപകനായ ഇലന്തൂർ സ്വദേശി കെ ജി റജിക്കും കുടുംബത്തിനും അന്താരാഷ്ട്ര യോഗാ ദിനാചരണം വെറുമൊരു ദിനാചരണം മാത്രമല്ല. മറിച്ച് യോഗ എന്ന ജീവിത ചര്യയെ സമൂഹത്തിന് പരിചയപ്പെടുത്തി കൊടുക്കുന്നതിന് ഉള്ള വലിയ ഒരവസരമായാണ് ഈ കുടുംബം യോഗാ ദിനത്തെ കാണുന്നത്.
Read Also: Medical College issue:അവയവം കൊണ്ട് പോകേണ്ടത് ശസ്ത്രക്രിയ മുറിയിലേക്ക് അല്ല,സ്പെൻഷൻ പിൻവലിക്കണം
എല്ലാ ദിവസവും മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയായ ഭാര്യ ശ്രീകലാ റജിക്കും രണ്ട് മക്കൾക്കും ഒപ്പം റെജി മാഷ് യോഗ പരിശീലിക്കും. ഇരുവരും ചേർന്ന് യോഗാ ക്ലാസുകളും നടത്തുന്നുണ്ട്. ലോകത്തിന് ഭാരതം നൽകിയ ഏറ്റവും വലിയ സംഭാവനകളിൽ ഒന്നാണ് യോഗ എന്നാണ് റജി മാഷിന്റെ അഭിപ്രായം.
ചിട്ടയായ യോഗ പരിശീലനത്തിലൂടെ ജീവിത ശൈലീ രോഗങ്ങളില്ലാത്ത ഊർജ്ജസ്വലമായ ഒരു തലമുറയെ വാർത്തെടുക്കാൻ കഴിയുമെന്നും ലോക സമാധാനത്തിനും യോഗ വലിയൊരളവ് വരെ പരിഹാരമാകുമെന്നും റെജി മാഷ് ഉറച്ച് വിശ്വസിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...