ഐടി രംഗത്ത് 200 പുതിയ തൊഴിൽ അവസരങ്ങളുമായി ക്ലൗഡ്ക്യൂ

ഐടി രംഗത്തെ കേരളത്തിന്റെ സാധ്യതകൾ കണ്ടാണ് ക്ലൗഡ്ക്യൂ കേരളത്തിൽ ഒരു പുതിയ ഓഫീസ് തുടങ്ങുന്നതെന്ന് കമ്പനി സി ഇ. ഒ. യാസർ ഹമീദ് അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Jul 23, 2023, 10:50 PM IST
  • ഐടി രംഗത്തെ കേരളത്തിന്റെ സാധ്യതകൾ കണ്ടാണ് ക്ലൗഡ്ക്യൂ കേരളത്തിൽ ഒരു പുതിയ ഓഫീസ് തുടങ്ങുന്നതെന്ന് കമ്പനി സി ഇ. ഒ. യാസർ ഹമീദ് അറിയിച്ചു.
  • അമേരിക്കയിലും യുഎഇയിലും പ്രവർത്തിക്കുന്ന ക്ലൗഡ്ക്യൂ വിന് കേരളത്തിൽ വലിയ വികസന സാധ്യതകളുണ്ട്.
  • എല്ലാവർക്കും ഇന്റർനെറ്റ് സൗകര്യം ലഭ്യമാകുന്നതും പുതിയ സ്റ്റാർട്ട് അപ്പുകൾക്കായി ദുബായ് കേന്ദ്രീകരിച്ചുള്ള ഇൻഫിനിറ്റി സെന്റർ വരുന്നതും,
ഐടി രംഗത്ത് 200 പുതിയ തൊഴിൽ അവസരങ്ങളുമായി ക്ലൗഡ്ക്യൂ

തിരുവനന്തപുരം : തലസ്ഥാനത്ത്  ഐടി രംഗത്ത് 200 പുതിയ തൊഴിൽ അവസരങ്ങളുമായി അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ. ടി. കമ്പനി ക്ലൗഡ് ക്യൂ. പുതിയ ഓഫീസ് നാളെ ജൂലൈ 23 മുതൽ പ്രവർത്തനം തുടങ്ങും. ഐടി രംഗത്തെ കേരളത്തിന്റെ സാധ്യതകൾ കണ്ടാണ് ക്ലൗഡ്ക്യൂ കേരളത്തിൽ ഒരു പുതിയ ഓഫീസ് തുടങ്ങുന്നതെന്ന് കമ്പനി സി ഇ. ഒ. യാസർ ഹമീദ് അറിയിച്ചു.

അമേരിക്കയിലും യുഎഇയിലും പ്രവർത്തിക്കുന്ന ക്ലൗഡ്ക്യൂ വിന് കേരളത്തിൽ വലിയ വികസന സാധ്യതകളുണ്ട്. എല്ലാവർക്കും ഇന്റർനെറ്റ് സൗകര്യം ലഭ്യമാകുന്നതും പുതിയ സ്റ്റാർട്ട് അപ്പുകൾക്കായി ദുബായ് കേന്ദ്രീകരിച്ചുള്ള ഇൻഫിനിറ്റി സെന്റർ വരുന്നതും, കേരളത്തിൽ പുതിയ രണ്ട് ഐടി പാർക്കുകൾ വരുന്നതും ഈ രംഗത്തിന് ഗുണകരമാണെന്ന് യാസർ ഹമീദ് പറഞ്ഞു. ഐ. ടി മേഖലയോടുള്ള സംസ്ഥാന സർക്കാരിന്റെ സമീപനം ഏറെ പ്രചോദനം നൽകുന്നതാണ്.

ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് നൂതന ഐടി, സോഫ്റ്റ്‌വെയർ പരിഹാരങ്ങൾ നൽകുന്നതിൽ ക്ലൗഡ്ക്യൂ മുൻനിരയിലാണ്. യുഎസ്, കാനഡ, യുഎഇ, ഇന്ത്യ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നതിനാൽ, ഉപഭോക്താക്കളുടെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഞങ്ങളുടെ പ്രവർത്തനങ്ങൾ വിപുലീകരിച്ചു. നിലവിൽ, 600-ലധികം ഉയർന്ന വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾ ഞങ്ങൾക്കായി ജോലി ചെയ്യുന്നു.

ഞങ്ങളുടെ വളർച്ചാ പദ്ധതികൾക്ക് അനുസൃതമായി, തിരുവനന്തപുരത്ത് ഒരു പുതിയ ഓഫീസ് സ്ഥാപിച്ച് കൊണ്ട് കമ്പനിയെ കൂടുതൽ വിപുലീകരിക്കാനാണ് ഇപ്പോൾ ഉദ്ദേശിക്കുന്നത്. ഞങ്ങളുടെ തുടർച്ചയായ വളർച്ചയ്ക്കും നൂതനത്വത്തിനും സംഭാവന നൽകുന്നതിനായി 200 പേർക്ക്  ആദ്യ ഘട്ടത്തിൽ പുതിയ ഓഫീസിൽ തൊഴിൽ നൽകാനാകും.

ക്ലൗഡ്ക്യൂ 2013 ൽ സ്ഥാപിതമായ ഒരു സോഫ്റ്റ്‌വെയർ പ്രോഡക്റ്റ് ഐടി കമ്പനിയാണ്. അമേരിക്കയിലെ അൽഫർട്ട് ആസ്ഥാനമായ ക്ലൗഡ്ക്യൂ വികസന സേവന രംഗങ്ങളിൽ സാങ്കേതിക മികവ് നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അതിവേഗം വളരുന്ന സ്വകാര്യ കമ്പനികളുടെ അമേരിക്കൻ INC 5000 പട്ടികയിൽ ഇടം പിടിക്കാൻ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണ്.

2018 മുതൽ 2022 വരെയുള്ള അഞ്ചു വർഷം കൊണ്ട് ആസ്തിയിലും ലാഭത്തിലും അമേരിക്കയിൽ ഏറ്റവും വേഗത്തിൽ കുതിച്ച കമ്പനിയാണ് ക്ലൗഡ്ക്യൂ.സി. ഇ. ഒ യ്ക്ക് പുറമെ, സി. ഒ. ഒ, മൈക്കെൽ ഗോഗിൻ, സി. ടി. ഒ, നിയാസ് അഹമ്മദ് തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News