സര്‍ക്കാരിന് പുതിയ വെല്ലുവിളി;യാക്കോബായ സഭയുടെ സഹന സമരം!

പള്ളിത്തര്‍ക്കം സര്‍ക്കാരിന് വെല്ലുവിളിയായി മാറുന്ന വിധത്തില്‍ സമരമായി മാറുകയാണ്.

Last Updated : Aug 22, 2020, 09:42 AM IST
  • യാക്കോബായ സുറിയാനി സഭ കോട്ടയത്ത് അനിശ്ചിതകാല സഹന സമരം ആരംഭിച്ചു
  • കോട്ടയം തിരുവാര്‍പ്പ് മര്‍ത്തശ്മൂനി യാക്കോബായ സുറിയാനി പള്ളിക്ക് സമീപമാണ് സമരം
  • മുംബെ ഭദ്രാസനാധിപന്‍ തോമസ്‌ മാര്‍ അലക്സന്ത്രയോസ് മെത്രാപൊലീത്തയാണ് സമരം നയിക്കുന്നത്.
  • പള്ളിക്കയ്യേറ്റം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്തണമെന്ന് ആവശ്യം
സര്‍ക്കാരിന് പുതിയ വെല്ലുവിളി;യാക്കോബായ സഭയുടെ സഹന സമരം!

കോട്ടയം:പള്ളിത്തര്‍ക്കം സര്‍ക്കാരിന് വെല്ലുവിളിയായി മാറുന്ന വിധത്തില്‍ സമരമായി മാറുകയാണ്.

പള്ളികളില്‍ നിന്നും വിശ്വാസികളെ പുറത്താക്കിയതിനും ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നതിനുമെതിരെയാണ് യാക്കോബായ സുറിയാനി സഭ 
കോട്ടയത്ത് അനിശ്ചിതകാല സഹന സമരം ആരംഭിച്ചത്.

കോടതി ഉത്തരവിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ ഏറ്റെടുത്ത കോട്ടയം തിരുവാര്‍പ്പ് മര്‍ത്തശ്മൂനി യാക്കോബായ സുറിയാനി പള്ളിക്ക് സമീപം 
മുംബെ ഭദ്രാസനാധിപന്‍ തോമസ്‌ മാര്‍ അലക്സന്ത്രയോസ് മെത്രാപൊലീത്തയാണ് സമരം നയിക്കുന്നത്.

യാക്കോബായ സുറിയാനി സഭയുടെ നഷ്ട്പെട്ട പള്ളികളും സെമിത്തെരികളും തിരികെ പിടിക്കുന്ന കാലം വിദൂരമല്ലെന്ന് 
മരിച്ച നീതി ഉയര്‍ത്തെഴുന്നേല്‍ക്കുമെന്നും സഹന സമരം ഉത്ഘാടനം ചെയ്ത യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് 
മെത്രാപ്പൊലീത്ത പറഞ്ഞു,നഷ്ട്പെട്ടവനെ വേദന എന്തെന്ന് അറിയൂ എന്നും അദ്ധേഹം കൂട്ടിചേര്‍ത്തു.

Also Read:വിശ്വാസികളുടെ കനത്ത പ്രതിഷേധത്തിനിടെ മുളന്തുരുത്തി പള്ളി സർക്കാർ ഏറ്റെടുത്തു

സത്യവും നീതിയും ധര്‍മ്മവും പീഡിപ്പിക്കപെടുകയാണ്,തിരുവാര്‍പ്പില്‍ ആരംഭിച്ചത് സഭയുടെ സമര പരമ്പരയുടെ തുടക്കം മാത്രമാണെന്നും അദ്ധേഹം വ്യക്തമാക്കി.
പള്ളിക്കയ്യേറ്റം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്തണമെന്നും നീതി ലഭിക്കും വരെ സമരം തുടരുമെന്നും മാര്‍ അലക്സന്ത്രയോസ് മെത്രാപൊലീത്ത
യാക്കോബായ സഭയുടെ പള്ളികളില്‍ കയറി വിശ്വാസികളെ മര്‍ദ്ദിക്കുകയും പുറത്താക്കുകയും ചെയ്യുന്ന നടപടിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുക.
ആരാധനാ സ്വാതന്ത്ര്യത്തിന് എതിര് നില്‍ക്കുന്ന അധികൃതരുടെ നടപടി അവസാനിപ്പിക്കുക,സഭയുടെ നഷ്ടപെട്ട പള്ളികള്‍ തിരികെ നല്‍കുക എന്നീ ആവശ്യങ്ങള്‍ 
ഉന്നയിച്ചാണ് സമരം,സമരവുമായി യാക്കോബായ സഭ രംഗത്ത് ഇറങ്ങിയത്‌ പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണം ആക്കിയിട്ടുണ്ട്.

പള്ളിതര്‍ക്കം നിയമ വിഷയം എന്നതില്‍ നിന്ന് മാറി സമരമായി തെരുവിലേക്ക് വ്യാപിക്കുന്നത് സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കും.അതുകൊണ്ട് തന്നെ 
സര്‍ക്കാര്‍ ഈ വിഷയത്തില്‍ സമരം അധികം നീട്ടി കൊണ്ട് പോകാതിരിക്കുന്നതിനെ കുറിച്ചാണ് ചിന്തിക്കുന്നത്.പ്രശ്ന പരിഹാരത്തിനുള്ള വഴികള്‍ 
കണ്ടെത്തുന്നതിനുള്ള സാധ്യതകള്‍ സര്‍ക്കാര്‍ പരിശോധിക്കുന്നതയാണ് വിവരം.

Trending News