ജിഷയുടെ കൊലപാതകം: നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചെന്ന് വനിതാ കമ്മീഷന്‍

Last Updated : May 9, 2016, 10:47 AM IST
ജിഷയുടെ കൊലപാതകം: നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചെന്ന് വനിതാ കമ്മീഷന്‍

പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകം സംബന്ധിച്ച് വനിതാ കമ്മിഷന്‍ നടത്തിയ തെളിവെടുപ്പില്‍ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചു. ജിഷയുടെ സഹോദരി ദീപയുടെ മൊഴിയാണ് പ്രതിയിലേക്കുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതെന്ന് കമ്മിഷന്‍ അധ്യക്ഷ കെ.സി.റോസിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ലഭിച്ച വിവരങ്ങള്‍ പൊലീസിന് കൈമാറുമെന്നും കമ്മിഷന്‍ പറഞ്ഞു.അയല്‍വാസികളുടെ മൊഴിയും വനിതാകമ്മീഷന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

നേരത്തെ ദീപയുടെ സുഹൃത്തായ ഇതരസംസ്ഥാന തൊഴിലാളിയെ പോലിസ് പോലിസ് തിരയുന്നുണ്ടായിരുന്നു. ജിഷയുടെ മരണ ശേഷം ഇയാളെ കാണാതാവുകയായിരുന്നു.ഭര്‍ത്താവുമായി ഭര്‍ത്താവുമായി പിരിഞ്ഞ ശേഷം ദീപ ഇടയ്ക്ക് അച്ഛന്‍ പാപ്പുവിന്‍റെ കൂടെ താമസിച്ചപ്പോള്‍ ഇയാള്‍ ദീപയെ കാണാന്‍ വന്നിരിന്നു.

Trending News