ജിഷയുടെ കൊലപതാകകേസില്‍ പുതിയ വഴിത്തിരിവിലേക്ക്. കൊലയാളിയുടെ ഡി.എന്‍.എ തിരിച്ചറിഞ്ഞു. ജിഷയുടെ ചുരിദാറില്‍ കൊലയാളിയെന്ന് സംശയിക്കുന്ന ആളുടെ ഉമിനീരിന്റെ സാന്നിധ്യം കണ്ടെത്തിയത്.ഇതോടെ ഇപ്പോള്‍ അറസ്റ്റിലായ ആരുംതന്നെ ജിഷയുടെ കൊലയ്ക്കു പിന്നില്‍ ഇല്ലെന്ന് പോലീസിന് വ്യകതമായി. ഫൊറൻസിക് ലാബിലും രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിലുമാണ് പരിശോധന നടത്തിയത്.
നേരത്തെ ജിഷയുടെ കഴുത്തിലെ കടിയിലെ പാടുകളില്‍ നിന്നുള്ള ഡി.എന്‍.എയുടെ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം ലഭിക്കുമെന്നും അതിന് ശേഷം പ്രതിയുടെ വിവരങ്ങള്‍ വെളിപ്പെടുത്താമെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. കടിയേറ്റ പാടുകള്‍ക്ക് യോജിച്ച ദന്തഘടനയുള്ളയാളെ കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളിയായ ഇയാളെ കൂടുതല്‍ ശാസ്ത്രപരിശോധനയ്ക്ക് വിധേയമാക്കാന്‍ പോലിസ് നടപടി തുടങ്ങികഴിഞ്ഞു. അതുകൊണ്ടുതന്നെ ഇപ്പോള്‍ പ്രതിയുടെ വിവരം പ്രഖ്യാപിക്കാന്‍ കഴിയില്ല എന്നാണ് പൊലീസ് നേതൃത്വത്തിന്റെ നിലപാട്.
കഴിഞ്ഞ മാസമാണ് പെരുമ്പാവൂരിലെ വീട്ടിൽവച്ച് ജിഷയെ ക്രൂരമായി കൊലപ്പെടുത്തിയത്. നേരത്തെ ശ്വാസംമുട്ടിച്ച് ജിഷയെ കൊന്ന ശേഷമാണ് പ്രതി പീഡനത്തിനു ശ്രമിച്ചതെന്നായിരുന്നു പോസ്റ്റ്മോർട്ടത്തിലെ ആദ്യ നിഗമനം. എന്നാല്‍, മുഖത്തെയും മറ്റ് ശരീരത്തിലെയും ആഴം കുറഞ്ഞ കത്തിപ്പാടുകളും,പോറലുകളും കൊലയാളിയുടെ ആക്രമണത്തെ ജിഷ കൈകൾ കൊണ്ടു പ്രതിരോധിക്കാൻ ശ്രമിച്ചതെന്നാണ് പോലിസിന്റെ ഇപ്പോഴത്തെ നിഗമനം.