'നിര്‍ണായക മൊഴി'യെന്ന് പോലിസ് വിശേഷിപ്പിക്കുന്ന ജിഷയുടെ അമ്മ രാജേശ്വരിയുടെ മൊഴി ഇന്ന് രാവിലെ വനിതാ സെല്‍ സി.ഐ. രാധാമണിയുടെ നേതൃത്വത്തില്‍ രേഖപ്പെടുത്തി. മകളുടെ മരണത്തെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന അമ്മയുടെ മൊഴി പോലീസിന് നേരത്തെ ട്രെഖപ്പെടുത്താന്‍ സാധിച്ചിരുന്നില്ല. ഇപ്പോള്‍ കിട്ടിയ നിര്‍ണായക മൊഴി ദീപയുടെയും അയല്‍വാസികളുടെയും മൊഴി സാധുകരിക്കുന്നതിന് ഗുണം ചെയ്യുമെന്ന് പോലിസ് കരുതുന്നു.
നേരത്തെ ദീപയെ പെരുമ്പാവൂര്‍ താലുക്ക് ആശുപത്രിയില്‍ നിന്ന് അറ്റസ്റ്റ് ചെയ്ത് രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്യാനായി കൊണ്ടുപോയിരുന്നു. അവിടെ വെച്ച് ദീപ പറഞ്ഞ മൊഴി തെറ്റാണെന്ന് പോലീസിന് പിന്നീട് മനസിലായി.
കൊലപാതകിയുടെ വരച്ച രേഖാചിത്രം പോലിസ് നേരത്തെ ഇറക്കിയിരുന്നെങ്കിലും അമ്മ രാജേശ്വരിക്കോ, അയല്‍വാസികള്‍ക്കോ തിരിച്ചറിയാനായില്ല. സംഭവ ദിവസം പരിചയമില്ലാത്ത ഒരാള്‍ ജിഷയുടെ വീടിന്‍റെ പരിസരത്ത് കറങ്ങി നടക്കുന്നത് കണ്ടതായി മൊഴി കൊടുത്ത 4 പേരുടെ അടിസ്ഥാനത്തിലാണ് കേസ് ഇപ്പോഴും നീങ്ങുന്നത്.