Joju George | കോൺ​ഗ്രസിന്റെ റോഡ് ഉപരോധം; ​ഗതാ​ഗതക്കുരുക്കിനെതിരെ പ്രതികരിച്ച് നടൻ ജോജു ജോർജ്; സമരം അവസാനിപ്പിച്ചു

റോഡ് ഉപരോധത്തെ തുടർന്ന് വൻ ​ഗതാ​ഗതക്കുരുക്കാണ് ഉണ്ടായത്. ഇതിനെതിരെയാണ് നടൻ പ്രതികരിച്ചത്.

Written by - Zee Malayalam News Desk | Last Updated : Nov 1, 2021, 01:36 PM IST
  • വാഹനങ്ങളിൽ എത്തിയ കോൺ​ഗ്രസ് പ്രവർത്തകർ വാഹനങ്ങൾ റോഡിൽ പലയിടത്തായി നിർത്തി റോഡ് ഉപരോധിക്കുകയായിരുന്നു
  • ഇതിനിടെ ​ഗതാ​ഗതക്കുരുക്കിൽപ്പെട്ട ജോജു ജോർജ് റോഡിലിറങ്ങി പ്രതിഷേധിച്ചു
  • ​ഗതാ​ഗതം തടസ്സപ്പെടുത്തിയുള്ള സമരത്തിനെതിരെയാണ് താൻ പ്രതിഷേധിക്കുന്നതെന്ന് ജോജു ജോർജ് പറഞ്ഞു
  • സമരക്കാരുടെ അടുത്തെത്തിയും ജോജു രോഷാകുലനായി സംസാരിച്ചു
Joju George | കോൺ​ഗ്രസിന്റെ റോഡ് ഉപരോധം; ​ഗതാ​ഗതക്കുരുക്കിനെതിരെ പ്രതികരിച്ച് നടൻ ജോജു ജോർജ്; സമരം അവസാനിപ്പിച്ചു

കൊച്ചി: ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് കോൺ​ഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് നടൻ ജോജു ജോർജ്. തിങ്കളാഴ്ച രാവിലെയാണ് വൈറ്റിലയിൽ റോഡ് ഉപരോധം നടന്നത്. റോഡ് ഉപരോധത്തെ തുടർന്ന് വൻ ​ഗതാ​ഗതക്കുരുക്കാണ് ഉണ്ടായത്. ഇതിനെതിരെയാണ് നടൻ പ്രതികരിച്ചത്.

വാഹനങ്ങളിൽ എത്തിയ കോൺ​ഗ്രസ് പ്രവർത്തകർ വാഹനങ്ങൾ റോഡിൽ പലയിടത്തായി നിർത്തി റോഡ് ഉപരോധിക്കുകയായിരുന്നു. ഇതിനിടെ ​ഗതാ​ഗതക്കുരുക്കിൽപ്പെട്ട ജോജു ജോർജ് റോഡിലിറങ്ങി പ്രതിഷേധിച്ചു. ​ഗതാ​ഗതം തടസ്സപ്പെടുത്തിയുള്ള സമരത്തിനെതിരെയാണ് താൻ പ്രതിഷേധിക്കുന്നതെന്ന് ജോജു ജോർജ് പറഞ്ഞു. സമരക്കാരുടെ അടുത്തെത്തിയും ജോജു രോഷാകുലനായി സംസാരിച്ചു.

രണ്ട് മണിക്കൂറോളമായി ആളുകൾ കഷ്ടപ്പെടുകയാണെന്നും ഇന്ന് സ്കൂളുകൾ തുറക്കുന്ന ദിവസമായതിനാൽ തന്നെ നല്ല ​ഗതാ​ഗത തിരക്ക് ഉണ്ടെന്നും ജോജു പറഞ്ഞു. താൻ ഷോ കാണിക്കാൻ വന്നതല്ലെന്നും തനിക്ക് കൂടുതലായി ഒന്നും പറയാനില്ലെന്നും സമരക്കാരോടാണ് ചോദ്യങ്ങൾ ചോദിക്കേണ്ടതെന്നും ജോജു മാധ്യമങ്ങളോട് പറഞ്ഞു. 

Updating...

Trending News