കൊച്ചി: നടി ജൂഹി റുസ്തഗിയുടെ അമ്മ ഭാഗ്യലക്ഷ്മി രഘുവീർ (56) വാഹനാപകടത്തിൽ (Accident) മരിച്ചു. 56 വയസ്സായിരുന്നു. എറണാകുളത്ത് വച്ചുണ്ടായ വാഹനാപകടത്തിലാണ് ഭാഗ്യലക്ഷ്മി മരണപ്പെട്ടത്.
ഭാഗ്യലക്ഷ്മിയും മകനും സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിറകിൽ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. തെറിച്ചു വീണ ഭാഗ്യലക്ഷ്മി തൽക്ഷണം മരിച്ചു. ജൂഹിയുടെ സഹോദരൻ ചിരാഗ് പരിക്കേറ്റ് ചികിത്സയിലാണ്.
ALSO READ: Ramesh Valiyasala| സീരിയൽ താരം രമേശ് വലിയശാല അന്തരിച്ചു
ഭാഗ്യലക്ഷ്മിയുടെ മൃതദേഹം സ്വകാര്യ ആശുപത്രി (Hospital) മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം ഞായറാഴ്ച നടക്കും. ചോറ്റാനിക്കര സ്വദേശിയാണ് ഭാഗ്യലക്ഷ്മി. ജൂഹിയുടെ പിതാവ് രഘുവീർ ശരൺ റുസ്തഗി രാജസ്ഥാൻ സ്വദേശിയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...