നീതി വൈകിക്കുന്നത് നീതി നിഷേധത്തിന് തുല്യം; പ്രതിഷേധവുമായി ഡബ്ല്യൂ.സി.സി

നടി ആക്രമിക്കപ്പെട്ട് ഒരു വര്‍ഷം പിന്നിടുമ്പോഴും അന്വേഷണം എങ്ങുമെത്താതെ വഴിമുട്ടി നില്‍ക്കുന്നതില്‍ പ്രതിഷേധവുമായി വിമന്‍ ഇന്‍ സിനിമ കളക്ടീവ്. നീതി ലഭിക്കാന്‍ വൈകുന്നത് നീതി നിഷേധത്തിന് തുല്യമാണെന്ന ഓര്‍മ്മപ്പെടുത്തല്‍ നല്കി ഫേസ്ബുക്ക്‌ പേജിലൂടെയാണ് പൊലീസ് അന്വേഷണത്തെ രൂക്ഷമായി വിമര്‍ശിക്കുന്നത്.

Last Updated : Feb 17, 2018, 04:23 PM IST
നീതി വൈകിക്കുന്നത് നീതി നിഷേധത്തിന് തുല്യം; പ്രതിഷേധവുമായി ഡബ്ല്യൂ.സി.സി

നടി ആക്രമിക്കപ്പെട്ട് ഒരു വര്‍ഷം പിന്നിടുമ്പോഴും അന്വേഷണം എങ്ങുമെത്താതെ വഴിമുട്ടി നില്‍ക്കുന്നതില്‍ പ്രതിഷേധവുമായി വിമന്‍ ഇന്‍ സിനിമ കളക്ടീവ്. നീതി ലഭിക്കാന്‍ വൈകുന്നത് നീതി നിഷേധത്തിന് തുല്യമാണെന്ന ഓര്‍മ്മപ്പെടുത്തല്‍ നല്കി ഫേസ്ബുക്ക്‌ പേജിലൂടെയാണ് പൊലീസ് അന്വേഷണത്തെ രൂക്ഷമായി വിമര്‍ശിക്കുന്നത്.

മലയാള സിനിമാരംഗത്തെ ഉലച്ചുകളഞ്ഞ ഫെബ്രുവരി 17ലെ സംഭവം നടുക്കത്തോടെയും ഭീതിയോടെയുമാണ് ഓര്‍ക്കുന്നത്. ആക്രമണത്തിനെതിരെ ഒറ്റയ്ക്ക് പോരാടിയ തങ്ങളുടെ സഹപ്രവര്‍ത്തകയുടെ ധീരതയെ ആദരവോടെ കാണുന്നു.

സഹപ്രവര്‍ത്തകയ്ക്ക് നീതി ലഭ്യമാക്കണമെന്ന് ഈ കൂട്ടായ്മ വീണ്ടും ആവശ്യപ്പെടുന്നു. അത് ഞങ്ങള്‍ എല്ലാവരേയും ഓര്‍മ്മിപ്പിക്കുന്നു. 

വിമന്‍ ഇന്‍ സിനിമ കളക്ടീവ് ഫേസ്ബുക്കില്‍ കുറിച്ചു.

Trending News