കെ.എം.മാണി യു.ഡി.എഫ് വിടാന്‍ സാധ്യതയില്ലെന്ന് സുധീരന്‍

കെ.എം.മാണി  വിടാന്‍ സാധ്യതയില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍. കെഎം മാണി യുഡിഎഫിലെ മുതിര്‍ന്ന നേതാവാണ്.മാണി യുഡിഎഫ് വിടുമെന്ന് താന്‍ ഒരിക്കിലും കരുതുന്നില്ലെന്നും യുഡിഎഫിനെ ശകതിപ്പെടുത്താനാണ് എക്കാലത്തും മാണി ശ്രമിച്ചിട്ടുളളതെന്നും വിഎം സുധീരന്‍ പറഞ്ഞു.

Last Updated : Aug 4, 2016, 03:36 PM IST
കെ.എം.മാണി യു.ഡി.എഫ് വിടാന്‍ സാധ്യതയില്ലെന്ന് സുധീരന്‍

ന്യൂഡല്‍ഹി: കെ.എം.മാണി  വിടാന്‍ സാധ്യതയില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍. കെഎം മാണി യുഡിഎഫിലെ മുതിര്‍ന്ന നേതാവാണ്.മാണി യുഡിഎഫ് വിടുമെന്ന് താന്‍ ഒരിക്കിലും കരുതുന്നില്ലെന്നും യുഡിഎഫിനെ ശകതിപ്പെടുത്താനാണ് എക്കാലത്തും മാണി ശ്രമിച്ചിട്ടുളളതെന്നും വിഎം സുധീരന്‍ പറഞ്ഞു.

ബാര്‍ കോഴ വിവാദത്തില്‍ ഉമ്മന്‍ചാണ്ടി അടക്കമുളള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് മുഖപത്രം പ്രതിച്ഛായ രംഗത്തു വന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി ഉമ്മന്‍ചാണ്ടിയും സുധീരനും രംഗത്തു വന്നത്.

അതേസമയം, കേരളത്തിലെ കോണ്‍ഗ്രസിലെ സംഘടനാ വിഷയങ്ങളില്‍ തുടര്‍ ചര്‍ച്ചകള്‍ക്കായി പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍ ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി വൈകിട്ട് കൂടിക്കാഴ്ച നടത്തും. 

Trending News