കെ. മുരളീധരൻ എംപിയോട് കോറോണ പരിശോധന നടത്താൻ നിർദ്ദേശം

കഴിഞ്ഞ ദിവസം വിവാഹിതനായ കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടർക്ക് കോറോണ സ്ഥിരീകരിച്ചു.    

Last Updated : Jul 24, 2020, 03:37 PM IST
കെ. മുരളീധരൻ എംപിയോട്  കോറോണ പരിശോധന നടത്താൻ നിർദ്ദേശം

കോഴിക്കോട്: കെ. മുരളീധരൻ എംപിയോട് കോറോണ പരിശോധന നടത്താൻ നിർദ്ദേശം നൽകി കോഴിക്കോട് ജില്ലാ  കളക്ടർ.  മുരളീധരൻ കോറോണ സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹചടങ്ങിൽ പങ്കെടുത്തതിനെ തുടർന്നാണ് കോറോണ പരിശോധന നടത്താൻ ആവശ്യപ്പെട്ടത്.

Also read:  കൊറോണ കാലത്ത് ഈ ശീലങ്ങൾ ഉപേക്ഷിക്കുക, അല്ലെങ്കിൽ..! 

കഴിഞ്ഞ ദിവസം വിവാഹിതനായ കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടർക്ക് കോറോണ സ്ഥിരീകരിച്ചു.  ചടങ്ങുകൾ നടന്നത് കണ്ണൂരിലെ വീട്ടിൽ വച്ചായിരുന്നു.  ചടങ്ങിൽ കെ. മുരളീധരൻ എംപിയും പങ്കെടുത്തിരുന്നു.  ഇതിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തോടും ഡ്രൈവറോടും കോറോണ പരിശോധന നടത്താൻ കോഴിക്കോട് ജില്ലാ കളക്ടർ ആവശ്യപ്പെട്ടിരിക്കുന്നത്.  

Also read: സംസ്ഥാനത്ത് ഒരു കോറോണ മരണം കൂടി; മരിച്ചത് കന്യാസ്ത്രീ മഠത്തിലെ രോഗി 

ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം കെ. മുരളീധരൻ ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുകയാണ്.  വിവാഹചടങ്ങിനിടെയാണ് ഡോക്ടർക്ക് കോറോണ പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം.  വിവാഹവുമായി ബന്ധപ്പെട്ട് ഈ മാസം നാലാം തീയതി മുതൽ ഈ ഡോക്ടർ അവധിയിലായിരുന്നു.   

Trending News