എല്‍ഡിഎഫിന്‍റെ പരാജയം മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനേറ്റ പ്രഹരം

പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ഫലം പുറത്ത് വരുമ്പോള്‍ കേരളത്തില്‍ യുഡിഎഫ് സീറ്റുകള്‍ തൂത്തുവാരുകയാണ്.   

Last Updated : May 23, 2019, 03:15 PM IST
എല്‍ഡിഎഫിന്‍റെ പരാജയം മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനേറ്റ പ്രഹരം

കോഴിക്കോട്: പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ഫലം പുറത്ത് വരുമ്പോള്‍ കേരളത്തില്‍ യുഡിഎഫ് സീറ്റുകള്‍ തൂത്തുവാരുകയാണ്. വോട്ടെണ്ണല്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ കിട്ടുന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ 20 സീറ്റുകളില്‍ 19 സീറ്റിലും യുഡിഎഫ് കുതിക്കുകയാണ്.

വടകരയില്‍ മികച്ച ലീഡ് നേടികൊണ്ടിരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ മുരളീധരന്‍ വടകരയില്‍ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഉണ്ടായെന്ന് പറഞ്ഞു. മാത്രമല്ല അത് യുഡിഎഫിന് നേട്ടമായെന്നും ശബരിമല വിഷയം ബിജെപി മുതലെടുത്തത് ഭൂരിപക്ഷം ജനങ്ങളും തിരിച്ചറിയുകയും അവര്‍ യുഡിഎഫിന് ഒപ്പം നില്‍ക്കുകയും ചെയ്തുവെന്നും മുരളീധരന്‍ വ്യക്തമാക്കി.

ഈ പരാജയം മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിന് ഏറ്റ തിരിച്ചടിയാണെന്ന് ഓര്‍മ്മിപ്പിച്ച മുരളീധരന്‍ തെറ്റുകള്‍ തിരുത്താന്‍ സര്‍ക്കാരിന് ഇനിയും രണ്ടു വര്‍ഷം കൂടിയുണ്ടെന്നും തെറ്റു തിരുത്തിയില്ലെങ്കില്‍ വന്‍ തിരിച്ചടിയായിരിക്കും ഉണ്ടാകുകയെന്നും പറഞ്ഞു.

രണ്ടാഴ്ചയ്ക്കുള്ളില്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കണമെന്നാണ് ചട്ടമുള്ളത് അതു പ്രകാരം രാജി വയ്ക്കുമെന്നും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് ഇനിയും വിജയിക്കുമെന്നും മുരളീധന്‍ പറഞ്ഞു. മുരളീധരന്‍ 70,606 വോട്ടുകള്‍ക്ക് ലീഡ് നേടിയിരിക്കുകയാണ്.

Trending News