ആ സര്‍ക്കാരിന്‍റെ കാലത്ത് കൃത്യമായി അന്വേഷിച്ചിരുന്നെങ്കില്‍...!

കൂടത്തായി കൂട്ടക്കൊലയിലെ ആദ്യത്തെ മൂന്ന് കൊലപാതകങ്ങള്‍ നടന്നത് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ ആയിരുന്നു.   

Last Updated : Oct 7, 2019, 02:18 PM IST
ആ സര്‍ക്കാരിന്‍റെ കാലത്ത് കൃത്യമായി അന്വേഷിച്ചിരുന്നെങ്കില്‍...!

കാസര്‍ഗോഡ്‌: കൂടത്തായിയിലെ കൊലപാതക പരമ്പരയ്ക്ക് തുടക്കം കുറിച്ചത് ഉമ്മന്‍ ചാണ്ടിയുടെ സര്‍ക്കാരിന്‍റെ കാലത്തായിരുന്നുവെന്നും അന്ന് കൃത്യമായി അന്വേഷിച്ചിരുന്നുവെങ്കില്‍ ബാക്കിയുള്ള മരണങ്ങള്‍ തടയാനാകുമായിരുന്നെന്നും കടകംപ്പള്ളി സുരേന്ദ്രന്‍ ആരോപിച്ചു.

കൂടത്തായി കൂട്ടക്കൊലയിലെ ആദ്യത്തെ മൂന്ന് കൊലപാതകങ്ങള്‍ നടന്നത് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ ആയിരുന്നു. 

മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു കോണ്‍ഗ്രസിനെ വിമര്‍ശിച്ചുകൊണ്ട് ദേവസ്വം മന്ത്രി ഇങ്ങനെ പ്രതികരിച്ചത്. 

ശബരിമലയിലെ ഇടതുപക്ഷത്തിന്‍റെ നിലപാട് കൃത്യമായി ജനങ്ങളോട് പറയാന്‍ സാധിച്ചില്ലെന്നും വിശ്വാസ സംരക്ഷകര്‍ അല്ലെന്ന് കരുതി പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഞങ്ങളെ തോല്‍പ്പിച്ചെന്നും സത്യത്തില്‍ വിശ്വാസികള്‍ക്കൊപ്പമാണ് ഈ സര്‍ക്കാരെന്നും കടകംപ്പള്ളി പറഞ്ഞു. 

അതേസമയം കൂടത്തായി കൊലപാതക പരമ്പര പുതിയ വഴിത്തിരിവുമായി മുന്നോട്ട് പോകുകയാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

ഈ കേസുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്ന്‍ പേരെയാണ് അറസ്റ്റുചെയ്തത്. മുഖ്യപ്രതി ജോളി, ജോളിയുടെ സുഹൃത്തായ ജ്വല്ലറി ജീവനക്കാരന്‍ മാത്യു, മാത്യുവിന്‍റെ സുഹൃത്ത് സ്വര്‍ണപ്പണിക്കാരന്‍ പ്രജുകുമാര്‍ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. 

Trending News