Kadammanitta Padayani: കടമ്മനിട്ട പടയണിക്ക് ഏപ്രിൽ 14ന് ചൂട്ട് വയ്ക്കും

കടമ്മനിട്ടയുടെ സാംസ്കാരികത്തനിമ വിളിച്ചോതുന്ന പടയണിയുടെ ചൂട്ട് വെളിച്ചതിന് അഗ്നി പകരാൻ ഇനി ദിവസങ്ങൾ മാത്രം. പടയണയുടെ ആവിഷ്കാരം ഒരു ജനതയുടെ ഹൃദയത്തുടിപ്പായിമാറുന്ന രാവുകളാണ് വരാനിരിക്കുന്നത്.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Apr 12, 2022, 05:47 PM IST
  • പടയണി ആശാൻ ശ്രീകോവിലിൽ നിന്നും ക്ഷേത്ര മേൽശാന്തി ചൂട്ടുകറ്റയിൽ പകർന്ന് നൽകുന്ന അഗ്നി ദേവിക്ക് അഭിമുഖമായി നിന്ന് പടയണികളത്തിലെ കല്ലിൽ വെയ്ക്കും.
  • അവകാശ കുടുംബത്തിൽനിന്നും കൊണ്ടു വരുന്ന തേങ്ങ മുറിച്ച് രാശിനോക്കി പത്തു നാൾ നീണ്ടു നിൽക്കുന്ന പടയണിയുടെ ഫലം പറയും.
  • എഴാം ദിവസം വരെ കൂട്ടകോലം ഉണ്ടാകും. 21 നാണ് വല്യ പടയണി. വല്യപടയണി ദിവസം എല്ലാ കോലങ്ങളും കളത്തിൽ ഉറഞ്ഞു തുള്ളും.
Kadammanitta Padayani: കടമ്മനിട്ട പടയണിക്ക് ഏപ്രിൽ 14ന് ചൂട്ട് വയ്ക്കും

പത്തനംതിട്ട: പ്രശസ്തമായ കടമ്മനിട്ട ഭഗവതി ക്ഷേത്രത്തിലെ പടയണിക്ക് 14 ന് രാത്രി 9 ന് ചൂട്ടുവെക്കും.  21 നാണ് വലിയ പടയണി. ഈ വർഷത്തെ രാമൻനായർ ആശാൻ പുരസ്കാരം  നാരങ്ങാനം പടയണി ആശാൻ  മടത്തുംപടി നെടുവേലിൽ ടി. എസ്. രാധാക്യഷ്ണൻ നായർക്ക് 23 ന് രാവിലെ 9  ന് പകൽ പടയണിയോട് 10 ദിവസത്തെ പടയണി സമാപിക്കും. പടയണി ആശാൻ ശ്രീകോവിലിൽ നിന്നും ക്ഷേത്ര മേൽശാന്തി ചൂട്ടുകറ്റയിൽ പകർന്ന് നൽകുന്ന അഗ്നി ദേവിക്ക് അഭിമുഖമായി നിന്ന് പടയണികളത്തിലെ കല്ലിൽ വെയ്ക്കും. 

അതിനുശേഷം പച്ചത്തപ്പ് കൊട്ടിവിളിച്ചിറക്കും. അവകാശ കുടുംബത്തിൽനിന്നും കൊണ്ടു വരുന്ന തേങ്ങ മുറിച്ച് രാശിനോക്കി പത്തു നാൾ നീണ്ടു നിൽക്കുന്ന പടയണിയുടെ ഫലം പറയും.  രണ്ടാം ദിവസവും പച്ചത്തപ്പ് കൊട്ടി വിളിച്ചിറക്കും. 16 ന് മൂന്നാം നാൾ കാച്ചികൊാട്ടോടെ പടയണി ആരംഭിക്കും. എഴാം ദിവസം വരെ കൂട്ടകോലം ഉണ്ടാകും.  21 നാണ് വല്യ പടയണി . വല്യപടയണി ദിവസം   എല്ലാ കോലങ്ങളും കളത്തിൽ ഉറഞ്ഞു തുള്ളും.  വൈകീട്ട് 7.15 ന് സാംസ്കാരിക സമ്മേളനം കലക്ടർ  ഡോ. ദിവ്യ എസ്. അയ്യർ ഉദ്ഘാടനം ചെയ്യും.  

Read Also: ഈ നക്ഷത്രക്കാർ വിഷുവിന് ശേഷം സൂക്ഷിക്കുക

പ്രൊഫ. കടമ്മനിട്ട വാസുദേവൻപിള്ള ഏർപ്പെടുത്തിയ രാമൻനായർ ആശാൻ പുരസ്കാരം  നാരങ്ങാനം പടയണിആശാൻ  മടത്തുംപടി നെടുവേലിൽ ടി. എസ്. രാധാക്യഷ്ണൻ നായർക്ക് പ്രൊഫ. കടമ്മനിട്ട വാസുദേവൻപിള്ളസമർപ്പിക്കും. വെള്ളാവൂർ തോട്ടത്തിൽ രാമക്കുറുപ്പ് സ്മാരക പുരസ്ക്കാരം കടമ്മനിട്ട പടയണിയിലെ കലാകാരനായ പി. ടി .പ്രസന്നകുമാറിന്  വി. കെ. പുരുഷോത്തമൻപിള്ളയും നൽകും. രാത്രി 11.30 നാണ് വല്യപടയണി. 23 ന് രാവിലെ 9 ന് പകൽ പടയണി നടക്കും. വൈകീട്ട് 4 ന് എഴുന്നെള്ളത്ത്, 6.30 ന് ദീപാരാധന രാത്രി 11 ന് എഴുന്നെള്ളത്തും നടക്കും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News