കലാഭവന്‍ മണിയുടെ മരണം: ജാഫര്‍ ഇടുക്കിക്കെതിരെ വീണ്ടും മണിയുടെ സഹോദരന്‍ രംഗത്ത്

Last Updated : Jun 7, 2016, 11:55 AM IST
കലാഭവന്‍ മണിയുടെ മരണം:  ജാഫര്‍ ഇടുക്കിക്കെതിരെ വീണ്ടും മണിയുടെ സഹോദരന്‍  രംഗത്ത്

കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ജാഫര്‍ ഇടുക്കിക്കെതിരെ വീണ്ടും മണിയുടെ സഹോദരന്‍  രംഗത്ത്‍. സാബുവിനെയും ജാഫറിനെയും വീണ്ടും ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് രാമകൃഷ്ണന്‍ വീണ്ടും ജാഫറിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

ആശുപത്രിക്ക് സമീപമുള്ള വീട്ടില്‍ ജാഫറിനെ കൊണ്ടുവന്ന് സല്‍ക്കരിക്കുന്ന മണിയുടെ സുഹൃത്തുക്കളുടെ  ഫോട്ടായാണെന്ന് പറഞ്ഞാണ് ചിത്രം രാമകൃഷ്ണന്‍ ഫെയ്‌സ്ബുക്കില്‍  പോസ്റ്റ്‌ ചെയ്തത്.  ഇത് ചതിയായിരുന്നു എന്നതിന്  ഇതില്‍ കൂടുതല്‍ എന്ത് തെളിവു വേണം എന്ന് രാമകൃഷ്ണന്‍ ചോദിക്കുന്നു.മണിയുടെ സഹായി പീറ്ററിനെയും രാമകൃഷ്ണന് വിമര്‍ശിക്കുന്നുണ്ട്‍. പീറ്ററും സുഹൃത്തുക്കള്‍ക്കൊപ്പമുണ്ട്. ഫെയ്സ്ബുക്ക്‌ പോസ്റ്റ്‌ കാണാം.

Trending News