''കനകക്കുന്നിലെ കടുവ'': പി മുരളീധരന്‍റെ കഥാസമാഹാരം പ്രകാശനം ചെയ്തു

പി മുരളീധരന്‍റെ മൂർച്ചയുള്ള രചനാ ശൈലി നർമ്മത്തിൽ ചാലിച്ചാണ് അവതരിപ്പിക്കുന്നതെന്നും കഥകൾ തിര്യക്കുകളുടെ സമാന്തരമായ ലോകത്തെ വായനക്കാർക്ക് മുന്നില്‍ അനാവരണം ചെയ്യുന്നുണ്ടെന്നും പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് ഡോ പി കെ രാജശേഖരൻ പറഞ്ഞു.

Edited by - Zee Malayalam News Desk | Last Updated : Nov 30, 2022, 05:55 PM IST
  • കഥകൾ തിര്യക്കുകളുടെ സമാന്തരമായ ലോകത്തെ വായനക്കാർക്ക് മുന്നില്‍ അനാവരണം ചെയ്യുന്നുണ്ടെന്നും പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് ഡോ പി കെ രാജശേഖരൻ പറഞ്ഞു.
  • പ്രദീപ് പനങ്ങാട് പുസ്തക പരിചയം പ്രഭാഷണം നടത്തി. ചടങ്ങിൽ പ്രശസ്ത സാഹിത്യകാരും മാധ്യമപ്രവർത്തകരുമായ ബി മുരളി, ജിആർ ഇന്ദുഗോപൻ, കെജി അജിത് കുമാർ എന്നിവർ സംസാരിച്ചു.
  • രാഗിണി സാൻകൂഡോ, ചാട്ടവാർ, രൂപകൽപ്പന, കനക്കുന്നിലെ കടുവ, തൃപ്പരപപ്പ്, അർബന്‍ നക്സൽ, മോഹിനി, ഉഭയം, ലാറ്റിൻ എഞ്ചൽസ് തുടങ്ങി ഒമ്പത് കഥകൾ അടങ്ങുന്നതാണ് കനകക്കുന്നിലെ കടുവ എന്ന ചെറുകഥാ സമാഹാരം.
''കനകക്കുന്നിലെ കടുവ'': പി മുരളീധരന്‍റെ കഥാസമാഹാരം പ്രകാശനം ചെയ്തു

തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ പി മുരളീധരന്‍റെ  കഥാ സമാഹാരം കനകക്കുന്നിലെ കടുവ പ്രകാശനം ചെയ്തു. ചൊവ്വാഴ്ച തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ സാഹിത്യ നിരൂപകനും മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ഡോ. പികെ രാജശേഖരൻ ഗ്രന്ഥകർത്താവായ പി മുരളീധരന്‍റെ അമ്മ എ വസന്തകുമാരി അമ്മയക്ക് പുസ്തകം നൽകിയാണ് പ്രകാശനം ചെയ്തത്. 

പി മുരളീധരന്‍റെ മൂർച്ചയുള്ള രചനാ ശൈലി നർമ്മത്തിൽ ചാലിച്ചാണ് അവതരിപ്പിക്കുന്നതെന്നും കഥകൾ തിര്യക്കുകളുടെ സമാന്തരമായ ലോകത്തെ വായനക്കാർക്ക് മുന്നില്‍ അനാവരണം ചെയ്യുന്നുണ്ടെന്നും പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് ഡോ പി കെ രാജശേഖരൻ പറഞ്ഞു. 

Read Also: Pushpa the Rise: പുഷ്പ: ദി റൈസിൻറെ റഷ്യൻ ട്രെയിലർ പുറത്ത്; റിലീസ് ഡിസംബർ 8 ന്

പ്രദീപ് പനങ്ങാട് പുസ്തക പരിചയം പ്രഭാഷണം നടത്തി. ചടങ്ങിൽ പ്രശസ്ത സാഹിത്യകാരും മാധ്യമപ്രവർത്തകരുമായ ബി മുരളി, ജിആർ ഇന്ദുഗോപൻ, കെജി അജിത് കുമാർ എന്നിവർ സംസാരിച്ചു. പി മുരളീധരൻ നന്ദിയറിയിച്ച് മറുപടി പ്രഭാഷണം നടത്തി. 

Kaduva

രാഗിണി സാൻകൂഡോ, ചാട്ടവാർ, രൂപകൽപ്പന, കനക്കുന്നിലെ കടുവ, തൃപ്പരപപ്പ്, അർബന്‍ നക്സൽ, മോഹിനി, ഉഭയം,  ലാറ്റിൻ എഞ്ചൽസ് തുടങ്ങി ഒമ്പത് കഥകൾ അടങ്ങുന്നതാണ് കനകക്കുന്നിലെ കടുവ എന്ന ചെറുകഥാ സമാഹാരം. മറ്റ് കൃതികള്‍: ഫുട്ബോൾ പരിശീലനം, അറഫാത്ത്: ജീവിതവും പോരാട്ടവും എന്നിവ മൗലിക രചനകളാണ്. 

Read Also: Spadikam: ഈ വില ഇരുത്തൽ മഹാ സമുദ്രത്തിന്റെ ആഴത്തോളം ഞാൻ ഏറ്റ് എടുക്കുന്നു; മുരളി ഗോപിക്ക് ഭദ്രൻറെ നന്ദി

വിവേകാനന്ദന്‍റെ തിരഞ്ഞെടുത്ത കൃതികൾ, ഗാന്ധിജിയും ടോൾസ്റ്റോയിയും തമ്മിലുള്ള കത്തിടപാടുകൾ, സ്ലോവോയ്സിസെക്കിന്‍റെ ഇറാഖ് ദി ബോറോഡ് കെറ്റിൽ, മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമിന്‍റെ ചിൽഡ്രൻസ് ആസ്ക് കലാം, ഓഷോ രജനീഷിന്‍റെ ദി ബുക്ക് ഐ ലവ്ഡ്, പിങ്കി വിരാനയുടെ പൊളിറ്റിക്സ് ഓഫ് ദി വൂംബ് തുടങ്ങിയവ ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. മഹാദേവൻ തമ്പിയുടെ അലകളില്ലാത്ത കടൽ 'ദി പേർജ്' എന്ന പേരിൽ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി. 

തിരക്കഥാകൃത്ത് കൂടിയായ പി മുരളീധരന് മികച്ച ഹ്രസ്വചിത്ര നിർമ്മാതാവിനുള്ള സംസ്ഥാന സർക്കാരിന്‍റെ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.  മാതൃഭൂമി ദിനപ്പത്രം, ഇന്ത്യൻ എക്സ്പ്രസ്, ജയ്ഹിന്ദ് ടിവി, അമൃതാ ടിവി, മംഗള ദിനപ്പത്രം, തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളിൽ പ്രവര്‍ത്തിച്ചു. ഇപ്പോൾ മാതൃഭൂമി ന്യൂസിന്‍റെ സോഷ്യൽ മീഡിയ വിഭാഗത്തിൽ പ്രവർത്തിക്കുന്നു. 
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News