Karuvannur bank: കരുവന്നൂർ സഹകരണ ബാങ്ക്; ഉയർന്ന നിക്ഷേപത്തുക ഇന്ന് മുതൽ പിൻവലിക്കാൻ അവസരം

Karuvannur bank scam: ഇന്ന് മുതൽ ഒരു ലക്ഷത്തിന് മുകളിലേക്കുള്ള നിക്ഷേപങ്ങൾ പിൻവലിക്കാനാണ് അവസരം ലഭിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Dec 1, 2023, 10:08 AM IST
  • നിക്ഷേപത്തിന്റെ പത്ത് ശതമാനമാകും മടക്കി നൽകുക.
  • ഒപ്പം പലിശയിനത്തിൽ 100 ശതമാനവും മടക്കി നൽകും.
  • 162 ആധാരങ്ങളാണ് ഇ ഡിയുടെ കസ്റ്റഡിയിൽ ഉള്ളത്.
Karuvannur bank: കരുവന്നൂർ സഹകരണ ബാങ്ക്; ഉയർന്ന നിക്ഷേപത്തുക ഇന്ന് മുതൽ പിൻവലിക്കാൻ അവസരം

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ ഉയർന്ന നിക്ഷേപത്തുക പിൻവലിക്കാൻ ഇന്ന് (ഡിസംബര്‍ 1) മുതല്‍ അവസരം. ചെറിയ നിക്ഷേപങ്ങള്‍  പിൻവലിക്കാനുള്ള അവസരത്തിന് പിന്നാലെയാണ് ഉയർന്ന തുക കൂടി പിൻവലിക്കാൻ നിക്ഷേപകർക്ക് ബാങ്ക് അവസരം ഒരുക്കുന്നത്.

ഒരു ലക്ഷത്തിന് മുകളിലേക്കുള്ള നിക്ഷേപങ്ങൾ ഡിസംബർ 1 മുതൽ നിക്ഷേപകർക്ക് പിൻവലിക്കാം. നിക്ഷേപത്തിന്റെ പത്ത് ശതമാനമാകും മടക്കി നൽകുക. ഒപ്പം പലിശയിനത്തിൽ 100 ശതമാനവും മടക്കി നൽകും. ഡിസംബർ 2 മുതൽ 5 ലക്ഷത്തിന് താഴെയുള്ള നിക്ഷേപകർക്കും, ഡിസംബർ 11 മുതൽ 5 ലക്ഷത്തിന് മുകളിലുള്ള നിക്ഷേപകർക്കും ഇതനുസരിച്ച് തുക പിൻവലിക്കാം. ബാങ്കിൻറെ പ്രവർത്തനം സാധാരണ നിലയിലേക്ക് മാറിയെന്നും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി വ്യക്തമാക്കി.

ALSO READ: കൊല്ലത്ത് വിദേശ വനിതയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

അതേസമയം, ഇ ഡി പിടിച്ചെടുത്ത ആധാരങ്ങളിൽ വായ്പാ തുക തിരിച്ചടച്ച രണ്ട് ആധാരങ്ങൾ ഇനിയും മടക്കി നൽകാനുണ്ട്. ഒരു ആധാരം മാത്രമാണ് അപേക്ഷ നൽകിയിട്ടും മടക്കി നൽകിയത്. പണം കണ്ടെത്തിയാൽ പോലും ആധാരം കിട്ടാൻ വൈകുന്നതിനാൽ പലരും വായ്പ തീര്‍ക്കാന്‍ മടിക്കുകയാണെന്നും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി പറഞ്ഞു. 162 ആധാരങ്ങളാണ് ഇ ഡിയുടെ കസ്റ്റഡിയിൽ ഉള്ളതെന്നും കമ്മിറ്റി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News