കാസര്‍കോഡ് സോളാര്‍ പാര്‍ക്കിന് 250 ഏക്കര്‍ അനുവദിച്ചു

കാസര്‍കോഡ് ജില്ലയില്‍ സോളാര്‍ പാര്‍ക്ക് നിര്‍മിക്കുന്നതിന് ഭൂമി അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. കാസര്‍കോഡ് ജില്ലയിലെ ഹോസ്ദുര്‍ഗ് താലൂക്കില്‍ 250 ഏക്കര്‍ ഭൂമി റിന്യൂവബിള്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് കേരളയ്ക്ക് ഉപപാട്ടത്തിന് നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. 

Last Updated : Oct 22, 2017, 02:57 PM IST
കാസര്‍കോഡ് സോളാര്‍ പാര്‍ക്കിന് 250 ഏക്കര്‍ അനുവദിച്ചു

തിരുവനന്തപുരം: കാസര്‍കോഡ് ജില്ലയില്‍ സോളാര്‍ പാര്‍ക്ക് നിര്‍മിക്കുന്നതിന് ഭൂമി അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. കാസര്‍കോഡ് ജില്ലയിലെ ഹോസ്ദുര്‍ഗ് താലൂക്കില്‍ 250 ഏക്കര്‍ ഭൂമി റിന്യൂവബിള്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് കേരളയ്ക്ക് ഉപപാട്ടത്തിന് നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. 

ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിക്ഷിപ്തമായിരിക്കും. സോളാര്‍ പാനലുകള്‍ സ്ഥാപിച്ചിരിക്കുന്ന ഭൂമിയില്‍ സോളാര്‍ പാര്‍ക്ക് മാത്രമേ നിര്‍മിക്കാവൂ എന്ന വ്യവസ്ഥയിലാണ് ഭൂമി പാട്ടത്തിന് നല്‍കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 

Trending News