മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ചൈനീസ് യാത്രക്ക് കേന്ദ്രം അനുമതി നിഷേധിച്ചു

ചൈനയില്‍ ലോക ടൂറിസം ഓര്‍ഗനൈസേഷന്‍ സംഘടിപ്പിക്കുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ഈ മാസം 11 മുതല്‍ 16 വരെയാണ് യോഗം. ഈ യോഗത്തില്‍ കേരളത്തില്‍ നിന്നുമുള്ള സംഘത്തെ നയിക്കാനിരുന്നത് മന്ത്രി സുരേന്ദ്രനായിരുന്നു. യുഎന്‍ സംഘടിപ്പിക്കുന്ന യോഗമാണിത്. അനുമതി നല്‍കാത്തതിന്‍റെ കാരണം വ്യക്തമല്ല.

Last Updated : Sep 8, 2017, 04:46 PM IST
മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ചൈനീസ് യാത്രക്ക് കേന്ദ്രം അനുമതി നിഷേധിച്ചു

തിരുവനന്തപുരം: ചൈനയില്‍ ലോക ടൂറിസം ഓര്‍ഗനൈസേഷന്‍ സംഘടിപ്പിക്കുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ഈ മാസം 11 മുതല്‍ 16 വരെയാണ് യോഗം. ഈ യോഗത്തില്‍ കേരളത്തില്‍ നിന്നുമുള്ള സംഘത്തെ നയിക്കാനിരുന്നത് മന്ത്രി സുരേന്ദ്രനായിരുന്നു. യുഎന്‍ സംഘടിപ്പിക്കുന്ന യോഗമാണിത്. അനുമതി നല്‍കാത്തതിന്‍റെ കാരണം വ്യക്തമല്ല.

കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് കടകംപള്ളി സുരേന്ദ്രന് യാത്രാ അനുമതി നിഷേധിച്ചത്. എന്നാല്‍ ഇതേക്കുറിച്ച് അറിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിവിധ വശങ്ങള്‍ പരിശോധിച്ച ശേഷമാണ് വിദേശ രാജ്യങ്ങളിലേക്ക് യാ‍ത്രാ അനുമതി നല്‍കുന്നത്. മാത്രമല്ല സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെ കാര്യത്തില്‍ ഉന്നതതലങ്ങളിലാണ് തീരുമാനം എടുക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.  ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിച്ച് ചൈനയും ഇന്ത്യയും ഉഭയകക്ഷി ചര്‍ച്ചകള്‍ ആരംഭിച്ച സാഹചര്യത്തിലും സംസ്ഥാന മന്ത്രിയുടെ യാത്രയ്ക്ക് അനുമതി നിഷേധിച്ചതിന്‍റെ കാരണം വ്യക്തമല്ല.

Trending News