Kerala Assembly Election 2021 Result Live: ധർമ്മടത്ത് പിണറായി വിജയന് ലീഡ്

നാനൂറിലധികം വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിണറായി വിജയന്‍ ലീഡ് ചെയ്യുന്നത്

Written by - Zee Malayalam News Desk | Last Updated : May 2, 2021, 09:09 AM IST
  • തപാല്‍ വോട്ടുകളില്‍ നിന്നുള്ള ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ 65 നിയോജക മണ്ഡലങ്ങളില്‍ എല്‍ഡിഎഫും 47 ഇടങ്ങളില്‍ യുഡിഎഫും ലീഡ് ചെയ്യുന്നു
  • നേമം നിയോജക മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ മുന്നേറുന്നു
  • കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി സതീശന്‍ പാച്ചേനിയാണ് ലീഡ് ചെയ്യുന്നത്
  • വടകരയില്‍ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന കെ കെ രമയാണ് മുന്നില്‍
Kerala Assembly Election 2021 Result Live: ധർമ്മടത്ത് പിണറായി വിജയന് ലീഡ്

കണ്ണൂർ: കേരളാ നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യ മണിക്കൂറുകളിൽ പ്രമുഖ നേതാക്കൾ ലീഡ് നേടുന്നു. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. തപാല്‍ വോട്ടുകളില്‍ നിന്നുള്ള ഫലസൂചനകളില്‍ പിണറായി വിജയന്‍ ധര്‍മ്മടത്ത് മുന്നേറുന്നു. നാനൂറിലധികം വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിണറായി വിജയന്‍ ലീഡ് ചെയ്യുന്നത്.

തപാല്‍ വോട്ടുകളില്‍ നിന്നുള്ള ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ 65 നിയോജക മണ്ഡലങ്ങളില്‍ എല്‍ഡിഎഫും 47 ഇടങ്ങളില്‍ യുഡിഎഫും ലീഡ് ചെയ്യുന്നു. നേമം നിയോജക മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ മുന്നേറുന്നു.

ALSO READ: Kerala Assembly Election 2021 Result Live: ആദ്യ ഫല സൂചനകൾ എൽ.ഡി.എഫിന് അനുകൂലം, നേമത്ത് കുമ്മനം ലീഡ് ചെയ്യുന്നു

കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി സതീശന്‍ പാച്ചേനിയാണ് ലീഡ് ചെയ്യുന്നത്. ഇരിക്കൂറിലും യുഡിഎഫ് ലീഡ് ചെയ്യുന്നു. തപാല്‍ വോട്ടുകളില്‍ നിന്നുള്ള ഫലസൂചനകളില്‍ വടകരയില്‍ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന കെ കെ രമയാണ് മുന്നില്‍. നൂറിലധികം വോട്ടുകള്‍ക്കാണ് രമ ലീഡ് നേടുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News