Kerala Assembly Election 2021 Result Live: പുതുപള്ളിയിൽ ഉമ്മൻചാണ്ടിക്ക് ജയം; ലീഡിൽ വൻ ഇടിവ്, യാക്കോബായ സ്വാധീന മേഖലയിലും പിന്നോട്ട്

7476 വോട്ടുകൾക്കാണ് ഉമ്മൻചാണ്ടിയുടെ വിജയം. 

Written by - Zee Malayalam News Desk | Last Updated : May 2, 2021, 03:08 PM IST
  • മണർകാട്, പാമ്പാടി തുടങ്ങി യുഡിഎഫിന് സ്വാധീനമുണ്ടായിരുന്ന പല മണ്ഡലങ്ങളിലും എൽഡിഎഫ് വൻ അട്ടിമറിയാണ് നേടിയത്
  • യാക്കോബായ വിഭാ​ഗത്തിന് വൻ സ്വാധീനമുള്ള പഞ്ചായത്താണ് മണർകാട്
  • ഇവിടെ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്കിന് യാക്കോബായ വിഭാ​ഗം പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു
  • മണർകാടും ഉമ്മൻചാണ്ടിയുടെ ലീഡിൽ വലിയ ഇടിവാണ് ഉണ്ടായത്
Kerala Assembly Election 2021 Result Live: പുതുപള്ളിയിൽ ഉമ്മൻചാണ്ടിക്ക് ജയം; ലീഡിൽ വൻ ഇടിവ്, യാക്കോബായ സ്വാധീന മേഖലയിലും പിന്നോട്ട്

കോട്ടയം: പുതുപ്പള്ളിയിൽ വിജയിച്ച് ഉമ്മൻചാണ്ടി. 7476 വോട്ടുകൾക്കാണ് ഉമ്മൻചാണ്ടിയുടെ വിജയം. എൽഡിഎഫിന്റെ ജെയ്ക് സി തോമസിനെയാണ് ഉമ്മൻചാണ്ടി തോൽപ്പിച്ചത്. വിജയം ഉറപ്പിച്ചെങ്കിലും ഉമ്മൻചാണ്ടിയുടെ ലീഡ് നിലയിൽ വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്. 2016 ൽ 27,092 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഉമ്മൻചാണ്ടി ജെയ്ക് സി തോമസിനെ തോൽപ്പിച്ചത്. എന്നാൽ ഇത്തവണ മികച്ച നിലയിൽ ലീഡ് ഉയർത്താൻ ജെയ്കിന് സാധിച്ചു.

മണർകാട്, പാമ്പാടി തുടങ്ങി യുഡിഎഫിന് സ്വാധീനമുണ്ടായിരുന്ന പല മണ്ഡലങ്ങളിലും എൽഡിഎഫ് വൻ അട്ടിമറിയാണ് നേടിയത്. യാക്കോബായ വിഭാ​ഗത്തിന് വൻ സ്വാധീനമുള്ള പഞ്ചായത്താണ് മണർകാട്. ഇവിടെ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്കിന് യാക്കോബായ വിഭാ​ഗം പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു. മണർകാടും ഉമ്മൻചാണ്ടിയുടെ ലീഡിൽ വലിയ ഇടിവാണ് ഉണ്ടായത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News